എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ പേരില്ലെന്നറിഞ്ഞതിന്റെ പിറ്റേ ദിവസം കുഞ്ഞപ്പനായ്ക്ക് ആത്മഹത്യ ചെയ്തു

ദുരിത ബാധിതരെ കണ്ടെത്താനുള്ള മൂന്നാംഘട്ട ക്യാംപില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ പേരില്ലെന്നറിഞ്ഞതിന്റെ പിറ്റേ ദിവസം കുഞ്ഞപ്പനായ്ക്ക് ആത്മഹത്യ ചെയ്തു

കാസര്‍ഗോഡ്: എന്റോസള്‍ഫാന്‍ വിഷം ദുരിതം വിതച്ച കാസര്‍ഗോഡ് മണ്ണില്‍ പലവിധ രോഗങ്ങളുമായി വിധിയോട് പൊരുതി കഴിഞ്ഞിരുന്ന കുഞ്ഞപ്പനായ്ക്ക് ആത്മഹത്യ ചെയ്തു. മുള്ളേരിയ്ക്കടുത്ത് ബെള്ളൂര്‍ കൊയ്ക്കുഡ്‌ലുവില്‍ തൂങ്ങിമരിച്ച നിലയിലാണ് കുഞ്ഞപ്പനായ്ക്കിനെ കണ്ടെത്തിയത്. അമ്പതിനടുത്ത് പ്രായമുണ്ട്. 

ദുരിത ബാധിതരെ കണ്ടെത്താനുള്ള മൂന്നാംഘട്ട ക്യാംപില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. എന്നാല്‍ ലിസ്റ്റില്‍ പേരില്ലെന്ന വിവരം കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്. ഇതേത്തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്കു പിന്നിലെന്നു ബന്ധുക്കള്‍ പരാതിപ്പെടുന്നു.എന്നാല്‍ മെഡിക്കല്‍ ക്യാംപിനു നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാരുടെ അഭിപ്രായം അനുസരിച്ചെ ദുരിത ബാധിത പട്ടിക തയാറാക്കാന്‍ കഴിയുള്ളു എന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിത പരിഹാര സെല്ലിന്റെ വിശീദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com