ഓഖിയില്‍പ്പെട്ട 180 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി; കണ്ടെത്തിയത് കല്‍പ്പേനി നടത്തിയ തിരച്ചിലില്‍ ലക്ഷദ്വീപില്‍ നിന്ന്‌

ലക്ഷ്വദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്
ഓഖിയില്‍പ്പെട്ട 180 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി; കണ്ടെത്തിയത് കല്‍പ്പേനി നടത്തിയ തിരച്ചിലില്‍ ലക്ഷദ്വീപില്‍ നിന്ന്‌

ഓഖിയില്‍പ്പെട്ട് കാണാതായ 180 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ഐഎന്‍എസ് കല്‍പ്പേനി നടത്തിയ തിരച്ചിലിലാണ് ഇവരെ ലക്ഷദ്വീപില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്.

17 ബോട്ടുകളിലായാണ് മത്സ്യത്തൊഴിലാളികള്‍ ഉള്ളത്. ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. ലക്ഷദ്വീപില്‍ നിന്നും  രക്ഷപ്പെടുത്തിയ അഞ്ച് മത്സ്യത്തൊഴിലാളികലെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്.

കണ്ടെത്തിയ മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് നാവിക സേന വ്യക്തമാക്കി. 397 പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നായിരുന്നു റവന്യു വകുപ്പിന്റെ ഉത്തരവുകളില്‍ പറഞ്ഞിരുന്നത്. 

നാവിക സേനയുടെ 12 കപ്പലുകളില്‍ ആറെണ്ണം കേരള തീരത്തും ആറെണ്ണം ലക്ഷദ്വീപ് തീരത്തുമായാണ് തിരച്ചില്‍ നടത്തി വരുന്നത്. ഇതുകൂടാതെ ചെന്നൈയില്‍ നിന്നും മുംബൈയില്‍ നിന്നും നേവി കപ്പലുകള്‍ എത്തിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com