

കൊച്ചി: ഫിഷറീസ് ഹാര്‍ബറില്‍ എത്തിയ റോസാ മിസ്റ്റിക്ക് എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ പറയുന്നത് കേട്ട് നാട്ടുകാര്‍ ഞെട്ടി. നാട്ടുകാര്‍ പറയുന്നത് കേട്ട് റോസാ മിസ്റ്റിക്കില്‍ വന്നവരും ഞെട്ടി. ഇക്കണ്ട കാറ്റൊക്കെ ആഞ്ഞ് വീശിയതൊന്നും അവരറിഞ്ഞതേയില്ല...
കാറ്റ് വീശിയോ? കൊടുങ്കാറ്റോ? ഞങ്ങളൊന്നും അറിഞ്ഞില്ലെന്ന് ബോട്ടിലുണ്ടായിരുന്നവര്‍ പറയുന്നു. കടലില്‍ നിന്നും തീരത്തടിയുന്ന ആശങ്കകളുമായി ഹാര്‍ബറില്‍ കാത്തു നിന്നവരുടെ മുന്നിലേക്ക് ബോട്ട് നിറയെ മീനുമായാണ് അവരെത്തിയത്.
ഓഖി താണ്ഡവമാടിയ ദിവസങ്ങളില്‍ മഹാരാഷ്ട്ര തീരത്തായിരുന്നു റോസാ മിസ്റ്റിക്. ഇവര്‍ക്കൊപ്പം യഹോവ സാക്ഷി എന്ന ബോട്ടും ഹാര്‍ബറില്‍ സുരക്ഷിതമായി എത്തിയിട്ടുണ്ട്. 13 മലയാളികള്‍ ഉള്‍പ്പെടെ 29 പേരാണ് രണ്ട് ബോട്ടുകളിലായി മടങ്ങിയെത്തിയിരിക്കുന്നത്. ബോട്ട് നിറയെ കേര മത്സ്യവും.
തൂത്തുക്കുടിയില്‍ നിന്നും മത്സ്യബന്ധനത്തിനായി ഇറങ്ങിയിരുന്ന രണ്ട് ബോട്ടുകളും കൊച്ചി ഹാര്‍ബറിലേക്ക് വ്യാഴാഴ്ച എത്തി. കൊച്ചിയില്‍ നിന്നും പുറപ്പെട്ട 51 മത്സ്യബന്ധന ബോട്ടുകളാണ് ഇനി മടങ്ങിയെത്താനുള്ളതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ലക്ഷദ്വീപില്‍ നിന്നും കണ്ടെത്തിയിരിക്കുന്ന 180 മത്സ്യത്തൊഴിലാളികളില്‍ കൊച്ചിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഉണ്ടോയെന്ന് വ്യക്തമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates