ബേപ്പൂര്‍ തുറമുഖത്തിന് സമീപം ബോട്ട് തകര്‍ന്നു; ഓഖിയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരും

ഓഖി സൃഷ്ടിച്ച പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് ചേരും
ബേപ്പൂര്‍ തുറമുഖത്തിന് സമീപം ബോട്ട് തകര്‍ന്നു; ഓഖിയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരും

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിന് സമീപം ബോട്ട് തകര്‍ന്നു. ജല ദുര്‍ഗ എന്ന മത്സ്യബന്ധന ബോട്ട് തകര്‍ന്നാണ് അപകടമുണ്ടായത്.

ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരും രക്ഷപ്പെട്ടു. ബേപ്പൂര്‍ തീരത്ത് നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ബോട്ട് തകര്‍ന്നത്. സമീപമുണ്ടായിരുന്നു ഡോണ്‍ എന്ന മത്സ്യ ബന്ധന ബോട്ടിലുണ്ടായിരുന്നവരാണ് തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത്. 

അതിനിടെ കൊച്ചി തുറമുഖത്ത് നിന്നും പോയ 51 ബോട്ടുകളെ  കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റേയും, കോസ്റ്റ് ഗാര്‍ഡിന്റേയും തിരച്ചില്‍ സംഘങ്ങള്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്.

ഓഖി സൃഷ്ടിച്ച പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. സമാനമായ ദുരന്തങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളേയും, ആശ്വാസ നടപടികളേയും കുറിച്ച് ചര്‍ച്ച ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com