ഓഖി ദുരന്തം: രക്ഷാപ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

മത്സ്യത്തൊഴിലാളികളുടെ വികാരമാണ് സമരത്തിലുടെ പ്രകടമാകാന്‍ പോകുന്നതെന്നും സൂസപാക്യം
ഓഖി ദുരന്തം: രക്ഷാപ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

തിരുവന്തപുരം: ചുഴലിക്കാറ്റില്‍പ്പെട്ടു കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുളള രക്ഷാപ്രവര്‍ത്തനം തൃപ്തികരമല്ലെന്ന വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് സൂസപാക്യം വീണ്ടും രംഗത്ത്. കാണാതായവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. മത്സ്യത്തൊഴിലാളികളുടെ വികാരമാണ് സമരത്തിലുടെ പ്രകടമാകാന്‍ പോകുന്നതെന്നും സൂസപാക്യം മാധ്യമങ്ങളോട് പറഞ്ഞു. 

ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് പ്രത്യക്ഷസമരപരിപാടികള്‍ക്ക് ലത്തീന്‍ അതിരൂപത ഇന്നലെ രൂപം നല്‍കിയിരുന്നു. തിങ്കളാഴ്ച രാജ്ഭവനിലേക്ക് മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ച് നടത്തും. ദുരിത ബാധിതരായ മത്സ്യത്തൊഴിലാളികളോട് ഐക്യദാര്‍ഢ്യവുമായി ഞായറാഴ്ച പ്രാര്‍ത്ഥനാ യോഗങ്ങളും സംഘടിപ്പിക്കും. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും തമിഴ്‌നാട്ടിലും പ്രതിഷേധങ്ങള്‍ നടത്തുമെന്നും ലത്തീന്‍ അതിരൂപത അറിയിച്ചു.ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് സൂസപാക്യം രംഗത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com