മത്സ്യത്തൊഴിലാളികള്‍ മുഖ്യമന്ത്രിയോടു ചെയ്തതു ശരിയായില്ല: വെള്ളാപ്പള്ളി നടേശന്‍

സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടുവെന്നേ അരിയാഹാരം കഴിക്കുന്നവര്‍ക്കു പറയാനാവൂ
മത്സ്യത്തൊഴിലാളികള്‍ മുഖ്യമന്ത്രിയോടു ചെയ്തതു ശരിയായില്ല: വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ മികച്ചതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്രിയാത്മകമായിരുന്നു സര്‍ക്കാര്‍ ഇടപെടലെന്ന് കണിച്ചുകുളങ്ങരയിലെ വസതിയില്‍ വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടുവെന്നേ അരിയാഹാരം കഴിക്കുന്നവര്‍ക്കു പറയാനാവൂ. പാവങ്ങളുടെ മരണം രാഷ്ട്രീയവത്കരിക്കരുത്. മുഖ്യമന്ത്രിയോട് മത്സ്യത്തൊഴിലാളികള്‍ കാണിച്ചത് ശരിയായില്ലെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. 

ദുരന്തത്തില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പു നടത്താണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അത് ആത്മഹത്യാപരമാണെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിക്കു ചുറ്റുമുള്ള സവര്‍ണ ഉപജാപക വൃന്ദത്തിന്റെ സമ്മര്‍ദമാണ് ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണത്തിനു പിന്നിലെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. പാര്‍ട്ടിയിലെ സവര്‍ണ ലോബി പിണറായിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പിണറായിക്കു കാര്യങ്ങള്‍ മനസിലായിരുന്നെങ്കില്‍ അദ്ദേഹം ഇതിനു തയാറാവുമായിരുന്നില്ലെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com