ഓഖി : കാണാതായവരെ കണ്ടെത്തണം ; ലത്തീന്‍ അതിരൂപത ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം ജില്ലയില്‍ മാത്രം 242 പേരെ കണ്ടെത്താനുണ്ടെന്നാണ് സഭയുടെ കൈവശമുള്ള കണക്ക്
ഓഖി : കാണാതായവരെ കണ്ടെത്തണം ; ലത്തീന്‍ അതിരൂപത ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ മല്‍സ്യ തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ അതിരൂപത ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. കാണാതാവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനാണ് സഭയുടെ ആലോചന. തിരുവനന്തപുരം ജില്ലയില്‍ മാത്രം 242 പേരെ കണ്ടെത്താനുണ്ടെന്നാണ് സഭയുടെ കൈവശമുള്ള കണക്ക്. 

ഓഖി ദുരന്തത്തെ തുടര്‍ന്ന് കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യത്തിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെയും മുഖ്യമന്ത്രി പിണരായി വിജയനെയും കണ്ട് നിവേദനം നല്‍കിയിരുന്നു. നിവേദനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ നടപടികള്‍ ഉണ്ടാകാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കാനാണ് സഭയുടെ ആലോചന. ഇതിനായി ഏതാനും ദിവസം കൂടി സമയം അനുവദിക്കും. 

എന്നിട്ടും നടപടികള്‍ ഉണ്ടായില്ലെങ്കില്‍, കാണാതായവരെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനാണ് തീരുമാനം. അടുത്ത ആഴ്ച തന്നെ ഇക്കാര്യത്തില്‍ സഭ തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊച്ചിയിലടക്കം സഭാ വിശ്വാസികളായ നിരവധി ആളുകള്‍ ഇനിയും മടങ്ങിയെത്താനുണ്ടെന്ന് ലത്തീന്‍ അതിരൂപത അധികൃതര്‍ സൂചിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com