വീരേന്ദ്രകുമാറിന് എല്‍ഡിഎഫിലെത്താം; മാണിയുടെ കാര്യത്തില്‍ തീരുമാനം പിന്നിടെന്ന് സിപിഎം

ജെഡിയുവിന്റെ എല്‍ഡിഎഫ് പ്രവേശനത്തിന് തടസമില്ലെന്നും ഇക്കാര്യത്തില്‍ വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും ചുമതലപ്പെടുത്തി
വീരേന്ദ്രകുമാറിന് എല്‍ഡിഎഫിലെത്താം; മാണിയുടെ കാര്യത്തില്‍ തീരുമാനം പിന്നിടെന്ന് സിപിഎം

തിരുവനന്തപുരം: ജെഡിയുവിന് ഇടതുമുന്നണിയിലേക്കുള്ള വാതിലുകള്‍ തുറന്നുകിടക്കുകയാണെന്ന് സിപിഎം സെക്രട്ടറിയേറ്റ്. ജെഡിയുവിന്റെ എല്‍ഡിഎഫ് പ്രവേശനത്തിന് തടസമില്ലെന്നും ഇക്കാര്യത്തില്‍ വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും സിപിഎം സെക്രട്ടറിയേറ്റ് ചുമതലപ്പെടുത്തി. ചര്‍ച്ചയ്ക്ക് ശേഷം ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ മുന്നണി വിപുലീകരണം ചര്‍ച്ചയാകും.

അതേസമയം കേരളാ കോണ്‍ഗ്രസിന്റെ എല്‍ഡിഎഫ് പ്രവേശനത്തില്‍ തീരുമാനം പിന്നീട് എടുക്കാമെന്നാണ് ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റിന്റെ തീരുമാനം. ജെഡിയുവിന്റെ കാര്യത്തില്‍ ഐകകണ്‌ഠ്യേനയാണ് തീരുമാനമുണ്ടായതെങ്കില്‍ കെഎം മാണിയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതായണ് സൂചന. 

വീരേന്ദ്രകുമാര്‍ ഇടതുമുന്നണിയിലേക്കെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു എംപി സ്ഥാനം രാജിവെക്കാനുള്ള വീരേന്ദ്രകുമാറിന്റെ തീരുമാനം. വീരന്റെ ഈ നിലപാടിനെ സിപിഎം സ്വാഗതം ചെയ്തിരുന്നു. പാര്‍ട്ടിയില്‍ കെപി മോഹനന്‍ മാത്രമാണ് എല്‍ഡിഎഫിലേക്ക് വരാനുള്ള നീക്കത്തിന് തടസം നില്‍ക്കുന്നത്. എല്‍ഡിഎഫിലേക്കുള്ള മടങ്ങിവരവ് അടുത്തുണ്ടാകുമെന്നാണ് സൂചനകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com