മുന്നണി പ്രവേശം വൈകില്ല; ആരെയും അങ്ങോട്ട് പോയി കാണില്ല: കെഎം മാണി

ചിന്തിച്ചുറപ്പിച്ചു വേണം തീരുമാനമെടുക്കാന്‍. ചാടിക്കയറി തീരുമാനിക്കാനാകില്ല. മുന്നണിയില്‍ സ്ഥാനം ചോദിച്ച് പാര്‍ട്ടി ആരുടെയും അടുത്തേക്കു പോകില്ലെന്ന് കെഎം മാണി
മുന്നണി പ്രവേശം വൈകില്ല; ആരെയും അങ്ങോട്ട് പോയി കാണില്ല: കെഎം മാണി


കോട്ടയം: കേരള കോണ്‍ഗ്രസിന്റെ  മുന്നണി പ്രവേശം ഉടന്‍ ഉണ്ടാകുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി. ചിന്തിച്ചുറപ്പിച്ചു വേണം തീരുമാനമെടുക്കാന്‍. ചാടിക്കയറി തീരുമാനിക്കാനാകില്ല. മുന്നണിയില്‍ സ്ഥാനം ചോദിച്ച് പാര്‍ട്ടി ആരുടെയും അടുത്തേക്കു പോകില്ല. പാര്‍ട്ടിയില്‍ ആലോചിച്ച ശേഷമായിരിക്കും തീരുമാനമമെന്നും മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ നയം അംഗീകരിക്കുന്നവരോടു സഹകരിക്കും. തനിച്ചു നില്‍ക്കുന്നതാണു സുഖം. തനിച്ചുനിന്നിട്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും മാണി പറഞ്ഞു. കോട്ടയത്തു നടക്കുന്ന പ്രതിനിധി സമ്മേളനത്തിലായിരുന്നു മാണിയുടെ പ്രതികരണം. ഇതിനു മുന്നോടിയായുള്ള കാര്‍ഷിക ബദല്‍ രേഖ സമ്മേളനത്തില്‍ മാണി അവതരിപ്പിച്ചു. ബദല്‍ രേഖ പ്രതിനിധി സമ്മേളനം പാസാക്കി.

ഒരു ഹെക്ടറില്‍ താഴെയുള്ളവരെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, തീരദേശ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക,വിളകളുടെ ഇറക്കുമതി ചുങ്കം അതാതു മേഖലയിലുള്ള കര്‍ഷകര്‍ക്കു നല്‍കുക,  കാര്‍ബണ്‍ ഫണ്ട് പരിസ്ഥിതി ലോല മേഖലയിലുള്ള കര്‍ഷകര്‍ക്ക് നല്‍കുക തുടങ്ങിയവയാണ് പ്രമേയത്തില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍. ബദല്‍ രേഖയുമായി യോജിക്കുന്ന മുന്നണിയുമായി സഹകരിക്കാനാണ് പാര്‍ട്ടി തീരുമാനം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com