നടി ഇല്ലാത്തത് ഇമാജിന്‍ ചെയ്തു പറഞ്ഞ് ദിലീപിനെയും മഞ്ജുവിനെയും തെറ്റിച്ചു; കാവ്യ മാധവന്റെ മൊഴി പുറത്ത്

നടി ഇല്ലാത്തത് ഇമാജിന്‍ ചെയ്തു പറഞ്ഞ് ദിലീപിനെയും മഞ്ജുവിനെയും തെറ്റിച്ചു; കാവ്യ മാധവന്റെ മൊഴി പുറത്ത്

അമ്മ റിഹേഴ്‌സല്‍ ക്യാമ്പിലടക്കം തന്നേയും ദിലീപിനേയും കുറിച്ച് പറഞ്ഞു നടന്നു
Published on

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരായ കാവ്യ മാധവന്റെ മൊഴി പുറത്ത്. നടി ഉള്ളതും ഇല്ലാത്തും ഇമാജിന്‍ ചെയ്തു പറയുമെന്നും ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം നടിയാണെന്നും കാവ്യ പറഞ്ഞതായി മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അമ്മ റിഹേഴ്‌സല്‍ ക്യാമ്പിലടക്കം തന്നേയും ദിലീപിനേയും കുറിച്ച് പറഞ്ഞു നടന്നു. നടി ബിന്ദു പണിക്കര്‍ ഇക്കാര്യം ദിലീപിനോട് സൂചിപ്പിച്ചിരുന്നു. ആവശ്യമില്ലാത്ത വര്‍ത്തമാനം പറയരുതെന്ന് ദിലീപിന്റെ പരാതി പ്രകാരം നടന്‍ സിദ്ദിഖ് നടിക്ക് മുന്നറിയിപ്പ് നല്‍കി. താനും ദിലീപും നൃത്തം ചെയ്യുന്ന ചിത്രം മഞ്ജുവിന് അയച്ചുകൊടുത്തു. നടി ആക്രമിക്കപ്പെട്ട വിവരം അറിയുന്നത് റിമി ടോമി വിളിച്ചപ്പോഴാണ്. പള്‍സര്‍ സുനിയെ പരിചയമില്ല. വീട്ടില്‍ വന്നിട്ടുള്ളതായും അറിയില്ല. 

പ്രതികളിലൊരാളായ വിഷ്ണു കാക്കനാട്ടെ 'ലക്ഷ്യ'യില്‍ വന്ന് െ്രെഡവര്‍ സുനീറിനോട് തന്റെ അച്ഛന്റെയോ അമ്മയുടെയോ നമ്പര്‍ ആവശ്യപ്പെട്ടിരുന്നു. ദിലീപ് ആക്രമണവിവരം അറിഞ്ഞത് പിറ്റേന്ന് രാവിലെ ആന്റോ ജോസഫ് പറഞ്ഞിട്ടാണ്. രാത്രി ആന്റോ ദിലീപിനെ വിളിച്ചിരുന്നു.പിറ്റേന്ന് രാവിലെയാണ് ദിലീപ് തിരിച്ചുവിളിച്ചത്. തുടര്‍ന്ന് നടിയെ വിളിച്ചു. അവരുടെ അമ്മയാണ് സംസാരിച്ചത്. പിന്നീട് റിമി ടോമിയും ആക്രമണവിവരം വിളിച്ചറിയിച്ചു. മഞ്ജു വാര്യര്‍ ദിലീപിനെ ഉപേക്ഷിച്ചത് അറിഞ്ഞത് പിന്നീടാണെന്നും കാവ്യ മൊഴിയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com