കാവ്യാ മാധവന്റെ ലക്ഷ്യയില്‍ പൊലീസ് എത്തിയത് മെമ്മറി കാര്‍ഡ് തേടി; നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡില്‍

കാവ്യാ മാധവന്റെ ലക്ഷ്യയില്‍ പൊലീസ് എത്തിയത് മെമ്മറി കാര്‍ഡ് തേടി; നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡില്‍

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചെന്നാണ്‌ സുനില്‍ കുമാറിന്റെ മൊഴി
Published on

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയത് മെമ്മറി കാര്‍ഡ് തേടി. നടിയെ ആക്രമിച്ച ദൃശ്യങ്ങളാണ് മെമ്മറി കാര്‍ഡിലുള്ളത്. 

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചെന്ന സുനില്‍ കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൂട്ടുപ്രതിയായ വിജീഷാണ്‌ മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനത്തിലെത്തി കൈമാറിയതെന്നും സുനില്‍ കുമാര്‍ പൊലീസിനോട് പറഞ്ഞതായാണ് സൂചന. എന്നാല്‍ സുനില്‍ കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിജീഷിനെ ചോദ്യം ചെയ്‌തെങ്കിലും വിജീഷ് ഇക്കാര്യം നിഷേധിച്ചു. 

ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും സൂചനയുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ പരിശോധന നടത്തിയതിന് പിന്നാലെ കാവ്യയുടെ വില്ലയില്‍ പരിശോധന നടത്താനും അന്വേഷണ സംഘം ശ്രമിച്ചിരുന്നു. എന്നാല്‍ വില്ലയില്‍ ആരും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് പരിശോധന നടത്താന്‍ സാധിക്കാതെ വരികയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com