നടിയുടെ പേര് വെളിപ്പെടുത്തിയഎസ്.എന്‍.സ്വാമിക്കെതിരെ കേസെടുത്തു;അജുവിനെതിരേയും പരാതി

ന്യൂസ് ചാനല്‍ ചര്‍ച്ചയ്ക്കിടെ ആയിരുന്നു നടിയുടെ പേരെടുത്ത് പറഞ്ഞുള്ള എസ്.എന്‍.സ്വാമിയുടെ പ്രതികരണം
നടിയുടെ പേര് വെളിപ്പെടുത്തിയഎസ്.എന്‍.സ്വാമിക്കെതിരെ കേസെടുത്തു;അജുവിനെതിരേയും പരാതി
Updated on
1 min read

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി പ്രതികരണം നടത്തിയ തിരക്കഥാകൃത്തും സംവിധായകനുമായ എസ്.എന്‍.സ്വാമിക്കെതിരെ പൊലീസ് കേസെടുത്തു. കളമശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്. 

ടെലിവിന്‍ ന്യൂസ് ചാനല്‍ ചര്‍ച്ചയ്ക്കിടെ ആയിരുന്നു നടിയുടെ പേരെടുത്ത് പറഞ്ഞുള്ള എസ്.എന്‍.സ്വാമിയുടെ പ്രതികരണം. എറണാകുളം സ്വദേശിയായ ഗിരീഷ് ബാബുവാണ് സ്വാമിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. 

ഫേസ്ബുക്കിലൂടെ നടിയുടെ പേര് പരാമര്‍ശിച്ച അജു വര്‍ഗീസിനെതിരേയും ഗിരീഷ് ബാബു പരാതി നല്‍കിയിരുന്നു. ആക്രമണത്തിന് ഇരയായവരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളപ്പോഴാണ് നിയമം മറികടന്ന് ഇരുവരുടേയും പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com