കോഴിക്കോട് വ്യാജ മദ്യം കഴിച്ച് രണ്ടു മരണം; അഞ്ചുപേര്‍ ഗുരുതരാവസ്ഥയില്‍

ആശുപത്രിയില്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തില്‍ ചേര്‍ത്ത് കുടിച്ചതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു
കോഴിക്കോട് വ്യാജ മദ്യം കഴിച്ച് രണ്ടു മരണം; അഞ്ചുപേര്‍ ഗുരുതരാവസ്ഥയില്‍
Updated on
1 min read

കോഴിക്കോട്: കുന്ദമംഗലം മലയമ്മയില്‍ വ്യാജമദ്യം കഴിച്ച് രണ്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ചാത്തമംഗലം സ്വദേശി ബാലന്‍(54), സ്വകാര്യ ആശുപത്രി ജീവനക്കാരനായ സന്ദീപ് (38) എന്നിവരാണ് മരിച്ചത്. മരണപ്പെട്ടവര്‍ക്കൊപ്പം മദ്യപിച്ചവരാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ഉള്ളത്. 

ആശുപത്രിയില്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തില്‍ ചേര്‍ത്ത് കുടിച്ചതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. കുന്ദമംഗലത്തിനടുത്ത് മലയമ്മയില്‍ വ്യാഴാഴ്ച ണര്‍ നന്നാക്കുന്നതിനിടെയാണ് ഇവരെല്ലാം ഒരുമിച്ച് മദ്യം കഴിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ പിന്നീട് ആശു്പത്രിയില്‍ പ്രവേശിപ്പിച്ചു.ഇതില്‍ ബാലന്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പുതന്നെ മരിച്ചിരുന്നു. 

 രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ പൊലീസ് നടത്തിയ തിരച്ചിലിനിടെയാണ് മറ്റുള്ളവരേയും അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്വകാര്യ  ആശുപത്രി ജീവനക്കാരനായ സന്ദീപ് കൊണ്ടു വന്ന സ്പിരിറ്റാവാം ഇവര്‍ കുടിച്ചതെന്നാണ് കരുതുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com