സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുഖ്യമന്ത്രി

സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 
സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ കര്‍ശനമായി നേരിടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവളം എംഎല്‍എ എം വിന്‍സെന്റിനെതിരായ പരാതിയെ ഗൗരവമായാണ് കാണുന്നത്. സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സ്ത്രീത്വത്തിനു നേരെ നീളുന്ന കരങ്ങള്‍ ഏത് പ്രബലന്റേതായാലും പിടിച്ചു കെട്ടാനും നിയമത്തിനു മുന്നിലെത്തിച്ച് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്. പീഡനക്കേസില്‍ കോവളം എംഎല്‍എ എം വിന്‍സന്റിന്റെ അറസ്റ്റിനെ സൂചിപ്പിച്ചാണ് പിണറായിയുടെ പോസ്റ്റ്. 

സ്ത്രീ സുരക്ഷയ്ക്കും സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധമായ ഗവര്‍മെന്റാണിത്. ആക്രമിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ തുണയുണ്ട് എന്ന ബോധം സ്ത്രീകളില്‍ വളരുന്നത് നല്ലകാര്യമാണ്. അത്തരം സുരക്ഷാ ബോധമാണ് പീഡനത്തെക്കുറിച്ചുള്ള പരാതി നിയമത്തിനു മുന്നിലെത്തിക്കാന്‍ അവരെ കൂടുതല്‍ പ്രാപ്തരാക്കുന്നത്. അത്തരം പരാതികള്‍ ഉയര്‍ന്നാല്‍ ദാക്ഷിണ്യമില്ലാതെ ഇടപെടുന്ന സമീപനം തുടരുമെന്നും പിണറായി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com