സുനി ആക്രമിച്ചത് ആറ് നടിമാരെയെന്ന് സൂചന; 50ല്‍ അധികം സിനിമകളില്‍ അഭിനയിച്ച നടിയും കൂട്ടത്തില്‍

സുനിക്കെതിരെ മൊഴി നല്‍കാന്‍ ആദ്യം വിസമതിച്ച നടി, പിന്നീട് മൊഴി നല്‍കാന്‍ തയ്യാറായിട്ടുണ്ടെന്നാണ് സൂചന
സുനി ആക്രമിച്ചത് ആറ് നടിമാരെയെന്ന് സൂചന; 50ല്‍ അധികം സിനിമകളില്‍ അഭിനയിച്ച നടിയും കൂട്ടത്തില്‍

കൊച്ചിയില്‍ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് കൂടാതെ പള്‍സര്‍ സുനി മറ്റ് ആറ് നടിമാരെ കൂടി ആക്രമിച്ചിരുന്നതായി പൊലീസിന് സൂചന. ഇതില്‍ ഒരു പ്രമുഖ നടി മൊഴി നല്‍കിയാല്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. 

അന്‍പതില്‍ അധികം സിനിമകളില്‍ അഭിനയിച്ച ഒരു പ്രമുഖ നടിയും അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. സുനിക്കെതിരെ മൊഴി നല്‍കാന്‍ ആദ്യം വിസമതിച്ച നടി, പിന്നീട് മൊഴി നല്‍കാന്‍ തയ്യാറായിട്ടുണ്ടെന്നാണ് സൂചന. 

2012ല്‍ അന്യഭാഷ ചിത്രത്തില്‍ അഭിനയിക്കാനായി പോകുമ്പോഴായിരുന്നു അതിക്രമത്തിന് ഇരയായതെന്നാണ് പൊലീസ് നിഗമനമം. ഇതിന് ശേഷം സിനിമാ ലോകത്ത് നിന്നും ഇവര്‍ കുറച്ചുകാലം വിട്ടുനിന്നിരുന്നു. ഈ നടിയെ ആക്രമിച്ചതിന് പിന്നില്‍ ക്വട്ടേഷനല്ല, ബ്ലാക്ക് മെയിലിങ്ങ് ലക്ഷ്യമിട്ടായിരുന്നു എന്നാണ് സുനിയുടെ മൊഴിയെങ്കിലും പൊലീസ് ഇത് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. 

ഈ സംഭവത്തില്‍ വിവരങ്ങള്‍ ലഭിച്ചാല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വഴിത്തിരിവാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ദിലീപിന്റെ ചിത്രങ്ങളിലും ഈ നടി അഭിനയിച്ചിരുന്നു. ആറ് നടിമാരില്‍ മൂന്ന് പേര്‍ പരാതി കൊടുക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com