ചോദ്യങ്ങള്‍ അവസാനിച്ചിട്ടില്ല; മുകേഷ്, കാവ്യയുടെ അമ്മ, റിമി ടോമി എന്നിവരെ വീണ്ടും ചോദ്യം ചെയ്യും

ചോദ്യങ്ങള്‍ അവസാനിച്ചിട്ടില്ല; മുകേഷ്, കാവ്യയുടെ അമ്മ, റിമി ടോമി എന്നിവരെ വീണ്ടും ചോദ്യം ചെയ്യും

കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിന് വേണ്ടി അടുത്ത ദിവസങ്ങളില്‍ തന്നെ ഇവരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന
Published on

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ മുകേഷ്, ഗായിക റിമി ടോമി, കാവ്യാ മാധവന്റെ അമ്മ എന്നിവരെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിന് വേണ്ടി അടുത്ത ദിവസങ്ങളില്‍ തന്നെ ഇവരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. 

എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് ഒരു തവണ അന്വേഷണ സംഘം മുകേഷിനെ ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ സുനി, മുകേഷിന്റെ ഡ്രൈവറായിരുന്ന സമയത്തുണ്ടായ സംഭവങ്ങളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിന് വേണ്ടിയാണ് മുകേഷിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. 

കേസുമായി ബന്ധപ്പെട്ട കാവ്യാ മാധവനേയും അമ്മ ശ്യാമളയേയും നേരത്തെ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ പള്‍സര്‍ സുനിയും വിജീഷും എത്തിയതിനെ കേന്ദ്രീകരിച്ചായിരിക്കും കാവ്യയുടെ അമ്മയെ വീണ്ടും ചോദ്യം ചെയ്യുക. ലക്ഷ്യയില്‍ നിന്നും പ്രതികള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചതായാണ് സൂചന. 

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തന്നെ സംശയമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയെന്ന ഗായിക റിമി ടോമി അവകാശപ്പെടുന്നുണ്ടെങ്കിലും റിമിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ഫോണിലൂടെ റിമിയെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ചോദ്യം ചെയ്തപ്പോള്‍ തന്നെ റിമിയുടെ പ്രതികരണങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com