

കൊച്ചി: ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി സിനിമാനടന്‍ ജോയ്മാത്യു. ഹര്‍ത്താല്‍ നടത്തുന്നവര്‍ സിപിഎം ആയാലും ബിജെപി ആയാലും മറ്റേത് പാര്‍ട്ടിയായാലും
ഹര്‍ത്താല്‍ എന്ന സമരമുറ 'ആണുങ്ങളുടെ' മാത്രം കയ്യൂക്കിന്റെ പ്രഖ്യാപനമാവുംബോള്‍ അത് പ്രാക്രതം തന്നെയാവുന്നു. കേരളത്തിലെ ആകെ ജനസംഖ്യയില്‍ 50 ശതമാനമാണൂ പുരുഷന്മാര്‍ അതില്‍ത്തന്നെ 10 ശതമാനം പുരുഷന്മാര്‍ വീദേശരാജ്യങ്ങളീല്‍ ജോലിചെയ്യുന്നു. ശേഷിച്ച 40 ശതമാനം പുരുഷന്മാരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് കള്ളിതിരിച്ചിട്ടാല്‍തന്നെ 10 അല്ലെങ്കില്‍ 20 ശതമാനം പേരാണു കേരളത്തിലെ മൊത്തം ജനങ്ങളെ വിറപ്പിച്ച് നിര്‍ത്തുന്നതെന്ന് ജോയ് മാത്യ പറഞ്ഞു.
ആണുങ്ങളെക്കാള്‍ ശുഷ്‌കാന്തി കാണിക്കുന്ന നിരവധി സ്ത്രീ സംഘടനകള്‍ ഉള്ള പാര്‍ട്ടികളിലെ ഒരുസ്ത്രീയെപ്പോലും ഹര്‍ത്താല്‍ വിപ്ലവത്തില്‍ നമുക്ക് കാണാന്‍
കഴിയില്ല എന്നതാണു അതുകൊണ്ടാണൂ ഹര്‍ത്താലുകള്‍ ആണുങ്ങളുടെ കയ്യൂക്കിന്റെ പ്രശ്‌നം മാത്രമാവുന്നത്. അനീതികള്‍ക്കെതിരെ സമരം
വേണ്ടെന്നല്ല ആവര്‍ത്തിച്ചു പഴകിയ രീതികളില്‍ നീന്നും പുതിയ സമരമുറകളെപ്പറ്റി ചിന്തിക്കാനുള്ള ശേഷിയില്ലാത്തവര്‍ രാഷ്ട്രീയം കയ്യാളുംബോള്‍ ഇങ്ങിനെയൊക്കെയെ സംഭവിക്കൂ എന്നും ജോയ് മാത്യു പറയുന്നു.
ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സ് പത്ര ഫോട്ടോഗ്രഫര്‍ പി സനീഷ് ചിത്രീകരിക്കാന്‍ ശ്രമിച്ചത് ഹര്‍ത്താല്‍ വിപ്ലവകാരികളുടെ വിപ്ലവശ്രമങ്ങളാണു അത് ഒളിച്ച് ചെയ്യേണ്ടതോ അശ്ലീലമോ അല്ലല്ലോ പിന്നെന്തിനാണു സനീഷിനെ ആക്രമിക്കുകയും അയാളുടെ ഉപജീവനമാര്‍ഗ്ഗമായ ക്യാമറ തല്ലിത്തകര്‍ത്തതും? പത്രപ്രവര്‍ത്തന പഠനം കഴിഞ്ഞ് തൊഴിലന്വേഷിച്ച് നടന്നപ്പോള്‍ ഒരു ക്യാമറ സ്വന്തമായുണ്ടെങ്കില്‍ ജോലിതരാം എന്നാണു എനിക്ക് പത്ര ഓഫീസുകളില്‍ നിന്നും കിട്ടിയ മറുപടിഎന്നാല്‍ സ്വന്തമായ ഒരു ക്യാമറ സ്വപ്നം കാണാനുള്ള അവസ്ഥയിലായിരുന്നില്ല അന്നു ഞാന്‍. അതുകൊണ്ടാണൂ സനീഷിന്റെ ക്യാമറ തകര്‍ത്തപ്പോള്‍ എനിക്ക് നൊന്തതെന്നും ജോയ് മാത്യു ഫെയ്‌സ് ബുക്കില്‍ കുറിച്ചു
ജോയ്മാത്യുവിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
.........................................................................................
ചിലതൊക്കെ നമുക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കും
ഒരുപാട് ഓര്‍മ്മകള്‍,
സന്തോഷങ്ങള്‍,
സങ്കടങ്ങള്‍,
അങ്ങിനെ നമ്മുടെ ഓരോരുത്തരുടേയും
ജീവിതവുമായി ബന്ധപ്പെട്ട് നമുക്ക്
വിലപ്പെട്ടതായ പലതും
ഉണ്ടാവും
പ്രത്യേകിച്ച് തൊഴിലുമായി ബന്ധപ്പെട്ട
ഉപകരണം കൂടിയാകുബോള്‍ അതിനോടുള്ള സ്‌നേഹം പതിന്മടങ്ങായിരിക്കുമെന്ന് തൊഴിലെടുക്കുന്നവര്‍ക്കറിയാം
ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ച്
ക്യാമറ അയാളുടെ ഉപജീവനമാര്‍ഗ്ഗമാണൂ
അതു തകര്‍ക്കപ്പെടുംബോള്‍ അയാള്‍ അനുഭവിച്ച വേദന എത്രയായ്‌രിക്കും!
ഹര്‍ത്താല്‍ നടത്തുന്നവര്‍ സി പി എം ആയാലും ബി ജെ പി ആയാലും മറ്റേത് പാര്‍ട്ടിയായാലും
ഹര്‍ത്താല്‍ എന്ന സമരമുറ 'ആണുങ്ങളുടെ' മാത്രം
കയ്യൂക്കിന്റെ പ്രഖ്യാപനമാവുംബോള്‍ അത് പ്രാക്രതം തന്നെയാവുന്നു
കേരളത്തിലെ ആകെ ജനസ്ംഖ്യയില്‍ 50 ശതമാനമാണൂ പുരുഷന്മാര്‍ അതില്‍ത്തന്നെ 10 ശതമാനം പുരുഷന്മാര്‍ വീദേശരാജ്യങ്ങളീല്‍ ജോലിചെയ്യുന്നു
ശേഷിച്ച 40 ശതമാനം പുരുഷന്മാരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് കള്ളിതിരിച്ചിട്ടാല്‍തന്നെ 10 അല്ലെങ്കില്‍ 20 ശതമാനം പേരാണു കേരളത്തിലെ മൊത്തം ജനങ്ങളെ വിറപ്പിച്ച് നിര്‍ത്തുന്നത്
ഇതിലെ ഏറ്റവും വലിയ തമാശ
വോട്ടു ചെയ്യാനും മറ്റും
ആണുങ്ങളെക്കാള്‍ ശുഷ്‌കാന്തി
കാണിക്കുന്ന നിരവധി സ്ത്രീ
സംഘടനകള്‍ ഉള്ള പാര്‍ട്ടികളിലെ
ഒരുസ്ത്രീയെപ്പോലും ഹര്‍ത്താല്‍
വിപ്ലവത്തില്‍ നമുക്ക് കാണാന്‍
കഴിയില്ല എന്നതാണു
അതുകൊണ്ടാണൂ ഹര്‍ത്താലുകള്‍ ആണുങ്ങളുടെ കയ്യൂക്കിന്റെ പ്രശ്‌നം മാത്രമാവുന്നത്
അനീതികള്‍ക്കെതിരെ സമരം
വേണ്ടെന്നല്ല ആവര്‍ത്തിച്ചു പഴകിയ രീതികളില്‍ നീന്നും
പുതിയ സമരമുറകളെപ്പറ്റി ചിന്തിക്കാനുള്ള ശേഷിയില്ലാത്തവര്‍ രാഷ്ട്രീയം കയ്യാളുംബോള്‍ ഇങ്ങിനെയൊക്കെയെ സംഭവിക്കൂന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സ്
പത്ര ഫോട്ടോഗ്രഫര്‍ പി സനീഷ് ചിത്രീകരിക്കാന്‍ ശ്രമിച്ചത് ഹര്‍ത്താല്‍ വിപ്ലവകാരികളുടെ വിപ്ലവശ്രമങ്ങളാണു അത് ഒളിച്ച് ചെയ്യേണ്ടതോ അശ്ലീലമോ അല്ലല്ലോ പിന്നെന്തിനാണു സനീഷിനെ ആക്രമിക്കുകയും അയാളുടെ ഉപജീവനമാര്‍ഗ്ഗമായ ക്യാമറ തല്ലിത്തകര്‍ത്തതും?
പത്രപ്രവര്‍ത്തന പഠനം കഴിഞ്ഞ് തൊഴിലന്വേഷിച്ച് നടന്നപ്പോള്‍ ഒരു ക്യാമറ സ്വന്തമായുണ്ടെങ്കില്‍ ജോലിതരാം എന്നാണു എനിക്ക് പത്ര ഓഫീസുകളില്‍ നിന്നും കിട്ടിയ മറുപടിഎന്നാല്‍ സ്വന്തമായ ഒരു ക്യാമറ സ്വപ്നം കാണാനുള്ള അവസ്ഥയിലായിരുന്നില്ല അന്നു ഞാന്‍
അതുകൊണ്ടാണൂ സനീഷിന്റെ ക്യാമറ തകര്‍ത്തപ്പോള്‍ എനിക്ക് നൊന്തത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates