മെട്രോയെ കൊച്ചി മെട്രോയാക്കാന്‍ വിയര്‍പ്പൊഴുക്കിയവര്‍ക്ക് ദക്ഷിണ നല്‍കി കെഎംആര്‍എല്‍

മെട്രോയെ കൊച്ചി മെട്രോയാക്കാന്‍ വിയര്‍പ്പൊഴുക്കിയവര്‍ക്ക് ദക്ഷിണ നല്‍കി കെഎംആര്‍എല്‍

കൊച്ചി: കൊച്ചി മെട്രോയിലൂടെ കൊച്ചി പുതിയ നാഴികക്കല്ല് താണ്ടുമ്പോള്‍ അതിനായി രാപ്പകലില്ലാതെ വിയര്‍പ്പൊഴുക്കിവര്‍ക്ക് ദക്ഷിണ നല്‍കി ആദരവറിയിക്കാതെ എങ്ങനെ. കൊച്ചി മെട്രോയ്ക്ക് രാവും പകലും അധ്വാനിച്ച തൊഴിലാളികളെ ആദരിച്ചു കെഎംആര്‍എല്‍ മാതൃക കാട്ടി. ജൂണ്‍ 17നു പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പായാണ് കൊച്ചി മെട്രോയ്ക്ക് ജീവന്‍ നല്‍കാന്‍ പ്രയത്‌നിച്ചവര്‍ക്ക് കെഎംആര്‍എല്‍ ആദരവ് നല്‍കിയത്.

ആലുവ മുതല്‍ പാലാരിവെട്ടം വരെ മെട്രോയ്ക്കായി രാവും പകലും പണിയെടുത്ത 800ഓളം തൊഴിലാളികള്‍ക്കാണ് ആദ്യഘട്ടത്തില്‍ കെഎംആര്‍എല്‍ ആദരവ് നല്‍കിയത്. എറണാകുളം എസ്എസ് വിദ്യാമന്ദിറില്‍ ഗംഭീര സദ്യയുള്‍പ്പടെയാണ് ആദരവ് ചടങ്ങൊരുക്കിയത്.

ഇതരസംസ്ഥാന തൊഴിലാളികളുടെ വിയര്‍പ്പാണ് മുഖ്യമായും കൊച്ചി മെട്രോയുടെ ആദ്യ ഘട്ട പൂര്‍ത്തീകരണത്തിന് പിന്നില്‍ കൂടുതലും. ബംഗാള്‍, ഹരിയാന, ബീഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ കരാര്‍ തൊഴിലാളികളാണ് മെട്രോ പൂര്‍ത്തീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

 കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. മെട്രോ ആദ്യ ഘട്ട പൂര്‍ത്തീകരണത്തിനുള്ള നന്ദിയും കടപ്പാടും അറിയിക്കാനാണ് ഇത്തരത്തിലുള്ളൊരു ചടങ്ങ് നടത്തിയതെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com