ഭിന്നലിംഗക്കാര്‍ കൊച്ചി മെട്രോയിലെ ജോലി ഉപേക്ഷിക്കുന്നു

താമസിക്കാന്‍ വീട് ലഭിക്കാത്തതിനെ തുടര്‍ന്ന് കൊച്ചി മെട്രോയില്‍ നിന്നും ഭിന്നലിംഗക്കാര്‍ രാജിവെക്കുന്നു.
ഭിന്നലിംഗക്കാര്‍ കൊച്ചി മെട്രോയിലെ ജോലി ഉപേക്ഷിക്കുന്നു

കൊച്ചി: താമസിക്കാന്‍ വീട് ലഭിക്കാത്തതിനെ തുടര്‍ന്ന് കൊച്ചി മെട്രോയില്‍ നിന്നും ഭിന്നലിംഗക്കാര്‍ രാജിവെക്കുന്നു. കൊച്ചി മെട്രോ റെയിലില്‍ ജോലി ലഭിച്ച 21 ഭിന്നലിംഗക്കാരില്‍ 12 പേര്‍ മാത്രമാണ് ഇപ്പോള്‍ ജോലിക്കെത്തുന്നത്. ഇവര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിനനുസരിച്ച താമസസൗകര്യം ലഭിക്കാത്തതിനാലാണ് മിക്കവരും തിരികെ പോകുന്നത്. 

ഭിന്നലിംഗക്കാരായതുകൊണ്ട് നഗരത്തില്‍ വീടുകളോ മുറിയോ കിട്ടുന്നില്ലെന്നും പരാതിയുണ്ട്. ഭിന്നലിംഗ വിഭാഗത്തില്‍ പെട്ടവരായതിനാല്‍ മുറികള്‍ നല്‍കാന്‍ പലര്‍ക്കും മടിയാണ്. ഇപ്പോള്‍ 600 രൂപയോളം വാടക നല്‍കി ലോഡ്ജ് മുറികളിലാണിവര്‍ താമസിക്കുന്നത്. ഇത് പക്ഷേ ഇവരുടെ സാമ്പത്തിക നിലയെ തകിടം മറിയ്ക്കുന്നതാണ്. 

താമസിക്കാന്‍ സ്ഥലമില്ലാത്തതിനു പുറമേ ജോലിസ്ഥലത്തു നിന്നുള്ള ഒറ്റപ്പെടുത്തലും ചിലരെയെല്ലാം രാജിവെക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com