മിഷേലിന്റെ മരണം: ക്രൈംബ്രാഞ്ചിനെ കുഴക്കുന്ന ചോദ്യങ്ങളേറെ, അന്വേഷിക്കുന്നത് പൊലീസ് വിട്ടുകളഞ്ഞ കാര്യങ്ങള്‍

കേസ് അന്വേഷണത്തില്‍ പ്രാഥമിക ഘട്ടത്തല്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍ - ആത്മഹത്യപ്രേരണകുറ്റത്തിന് പ്രതിചേര്‍ക്കപ്പെട്ട ക്രോണിനെ വിശദാമായി ചോദ്യം ചെയ്യും
മിഷേലിന്റെ മരണം: ക്രൈംബ്രാഞ്ചിനെ കുഴക്കുന്ന ചോദ്യങ്ങളേറെ, അന്വേഷിക്കുന്നത് പൊലീസ് വിട്ടുകളഞ്ഞ കാര്യങ്ങള്‍

കൊച്ചി: മിഷേലിന്റെ മരണത്തില്‍ മുന്‍വിധിയില്ലാതെ കേസന്വേഷിക്കാനുള്ള തീരുമാനവുമായി ക്രൈംബ്രാഞ്ച് മുന്നോട്ട്. കേസില്‍ പ്രാഥമികഘട്ടത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണം. ലഭ്യമായ രേഖകള്‍ കൂടി പരിശോധിച്ചാകും കേസില്‍ ക്രൈംബ്രാഞ്ചിന്റെ മുന്നോട്ടുള്ള പോക്ക്.  മാതാപിതാക്കള്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി സമീപിച്ചപ്പോള്‍ തന്നെ പ്രാഥമിക അന്വേഷണം പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലെന്നതും കേസന്വേഷണ വീഴ്ചയ്ക്ക് കാരണമായി.

മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന നിപലാടില്‍ പൊലീസ് ഉറച്ചുനില്‍ക്കുമ്പോള്‍ ആത്മഹത്യചെയ്യില്ലെന്നാണ് ബന്ധുക്കളുടെ വാദം. ഇതിനായി ബന്ധുക്കള്‍ ആശ്രയിക്കുന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെയാണ്.  മിഷേലിന്റെ മരണം തുടക്കം മുതലെ ആത്മഹത്യയാണെന്ന് സ്ഥാപിക്കാനുള്ള പൊലീസിന്റെ ശ്രമവും സംശയം വര്‍ധിപ്പിക്കുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബന്ധക്കള്‍ നിരത്തുന്ന വാദം ഇതാണ്. 

പെണ്‍കുട്ടി മുങ്ങിമരിച്ചതാണെങ്കില്‍ ആന്തരികാവയവത്തില്‍ കായല്‍വെള്ളത്തിന്റെ സാന്നിധ്യമുണ്ടാകണം എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അങ്ങനെ കണ്ടെത്താനായിട്ടില്ല. കൂടാതെ 24 മണിക്കൂറിലധികം കിടന്നാല്‍ ത്വക്കിന് സംഭവിക്കാവുന്ന വിത്യാസങ്ങളും മിഷേലിന്റെ ശരീരത്തില്‍ കാണാനുണ്ടായിരുന്നില്ല. മുഖത്തും മൂക്കിന്റെ ഇരുവശത്തുമുള്ള പാടുകള്‍  ആരെങ്കിലും ശ്വാസം മുട്ടിച്ചിരിക്കാനുള്ള സാധ്യതയും മുന്നോട്ട് വെക്കുന്നു. 

മിഷേലിന്റെ ആന്തരികാവയവ ഭാഗങ്ങളും മജ്ജയും വിദഗ്ദപരിശോധനയ്ക്കായി അയച്ചിരുന്നു. അതിന്റെ ഫലം കൂടി ലഭിക്കുന്നതോടെ മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കും.

മിഷേലിന്റെ അമ്മയുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി ഇന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. കൂടാതെ മിഷേലുമായി അടുപ്പമുള്ളവരുടെയും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കൂടാതെ പൊലീസ് മൊഴിയെടുത്ത ശേഷം വിട്ടയച്ച തലശ്ശേരി സ്വദേശിയെയും വിശദമായി ചോദ്യം ചെയ്യും. അതേസമയം മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യപ്രേരണകുറ്റത്തിന് പ്രതിചേര്‍ക്കപ്പെട്ട ക്രോണിനെ വിശദാമായി ചോദ്യം ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com