കുണ്ടറ പീഡനക്കേസ്; പൊലീസിന്റെ വീഴ്ച സമ്മതിച്ച് എസ്പി

കേസ് ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ അവഗണിച്ചു 
കുണ്ടറ പീഡനക്കേസ്; പൊലീസിന്റെ വീഴ്ച സമ്മതിച്ച് എസ്പി

കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരിയുടെ ദുരൂഹ മരണം അന്വേഷിക്കുന്നതില്‍ പൊലീസിന് സംഭവിച്ച് വീഴ്ച സമ്മതിച്ച് കൊല്ലം എസ്പി എസ്.സുരേന്ദ്രന്‍. നിരന്തരം ആവശ്യപ്പെട്ടിട്ടും കേസിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിവൈഎസ്പി തയ്യാറായില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംഭവിച്ച വീഴ്ചയ്‌ക്കെതിരെ ദക്ഷിണ മേഖല ഐജിക്ക് പരാതി നല്‍കിയെന്നും എസ്പി വ്യക്തമാക്കി. 

അന്വേഷണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഇന്റലിജന്‍സും വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് അവഗണിച്ചു.

കേസ് ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പരിഗണിച്ചില്ല. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. ആരോപണ വിധേയനായ സിഐയ്ക്ക് തന്നെ എസ്പി അന്വേഷണ ചുമതല നല്‍കി.

പൊലീസ് തയ്യാറാക്കിയ കൊല്ലം ജില്ലയില്‍ കുട്ടികള്‍ക്കെതിരെ നടന്ന അതിക്രമങ്ങളുടെ ലിസ്റ്റിലും കുണ്ടൂരിലെ പീഡനം ഉള്‍പ്പെടുത്തിയിരുന്നില്ല. അതീവ ജാഗ്രതയോടെ അന്വേഷിക്കേണ്ട കേസില്‍ മേലുധ്യഗസ്ഥരുടെ നിരീക്ഷണവും ഉണ്ടായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com