സി.ആര്‍.മഹേഷ് കോണ്‍ഗ്രസ് വിട്ടു; മറ്റ് പാര്‍ട്ടിയിലേക്ക് ഉടനില്ല

പാര്‍ട്ടിയില്‍ ചീഞ്ഞുനാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് മഹേഷ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടിരിക്കുന്നത്
സി.ആര്‍.മഹേഷ് കോണ്‍ഗ്രസ് വിട്ടു; മറ്റ് പാര്‍ട്ടിയിലേക്ക് ഉടനില്ല

കൊല്ലം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി.ആര്‍.മഹേഷ് കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയില്‍ ചീഞ്ഞുനാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് മഹേഷ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടിരിക്കുന്നത്. വാര്‍ത്താ സമ്മേളനം നടത്തിയായിരുന്നു താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിടുന്നതായുള്ള മഹേഷിന്റെ പ്രഖ്യാപനം.

രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിയണമെന്ന മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരില്ലെന്നും, കുറച്ചുനാളത്തേക്ക് രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ് തീരുമാനമെന്നും മഹേഷ് പറഞ്ഞു. 

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത മഹേഷിന്റെ വിമര്‍ശനം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് രംഗത്തെത്തിയിരുന്നു. കേരളത്തിലെ ഒരു കോണ്‍ഗ്രസുകാരനും രാഹുലിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നില്ല എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ചെന്നിത്തലയുടെ പ്രസ്താവന വന്നതിന് പിന്നാലെയായിരുന്നു മഹേഷിന്റെ രാജി പ്രഖ്യാപനം. 

രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിന് മുന്‍പും സി.ആര്‍.മഹേഷ് കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. കരുനാഗപ്പള്ളിയില്‍ മത്സരിച്ചപ്പോള്‍ ഒപു വിഭാഗം കോണ്‍ഗ്രസുകാര്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചെന്ന ആരോപണവും മഹേഷ് ഉന്നയിച്ചിരുന്നു. 

കരുനാഗപ്പള്ളിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് മഹേഷ് ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നെന്ന ആ രോപണം കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും ഉയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com