ഗീത ടീച്ചര്‍ക്കും കുടുംബത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍  ഇക്കാര്യങ്ങള്‍ അറിയുമോ?

ഗീത ടീച്ചര്‍ക്കും കുടുംബത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍  ഇക്കാര്യങ്ങള്‍ക്ക് കൂടി രമ്യമായ പരിഹാരമുണ്ടാക്കാന്‍ പരിശ്രമിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി അധ്യാപകന്‍
ഗീത ടീച്ചര്‍ക്കും കുടുംബത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍  ഇക്കാര്യങ്ങള്‍ അറിയുമോ?

മലപ്പുറം: അയല്‍വാസികള്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കോളജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ഡോ. പി ഗീതയും മകള്‍ അപര്‍ണയും രംഗത്തെത്തിയത് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ്.  ഭക്ഷണം നല്‍കിയിരുന്ന പട്ടിയെ അയല്‍വാസികള്‍ കൊന്നു കഷ്ണങ്ങളാക്കിയെന്നും കഞ്ചാവ് മാഫിയയ്ക്ക് റെസിഡന്‍സ് അസോസിയേഷന്‍ കുട പിടിക്കുകയുമാണെന്നായിരുന്നു ആരോപണങ്ങള്‍. തുടര്‍ന്ന് തങ്ങളുടെ സുരക്ഷയ്ക്കുതന്നെ ഭീഷണിയാവുകയാണെന്നു പൊലീസില്‍ നല്‍കിയ പരാതിയിലും ഇവര്‍ പറഞ്ഞിരുന്നു. ഏറെ വിവാദമായ ചര്‍ച്ചകള്‍ക്കാണ് ഗീതയുടെയും മകളുടെയും ആരോപണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വഴിയൊരുക്കിയത്. എതിര്‍വാദവുമായും ഒരു പക്ഷം രംഗത്തെത്തിയിരുന്നു. എതിര്‍വാദമുന്നയിച്ചവര്‍ക്കെതിരേ പി ഗീത പൊലീസ് സൈബര്‍ സെല്ലിലും പരാതി നല്‍കിയിരുന്നു. ഇക്കാര്യങ്ങളില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോളജ് അദ്ധ്യാപകന്‍ കൂടിയായ എം എസ് അജിത്ത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com