മൂന്നാറില്‍ ഉദ്യോഗസ്ഥരെ എങ്ങിനെ ഉപയോഗിക്കണമെന്ന് സര്‍ക്കാരിനറിയാമെന്ന് പിണറായി വിജയന്‍

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുന്നണിയില്‍ തര്‍ക്കമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥരെ എങ്ങിനെ ഉപയോഗിക്കണമെന്നും സര്‍ക്കാരിനറിയാം
മൂന്നാറില്‍ ഉദ്യോഗസ്ഥരെ എങ്ങിനെ ഉപയോഗിക്കണമെന്ന് സര്‍ക്കാരിനറിയാമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുന്നണിയില്‍ തര്‍ക്കമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥരെ എങ്ങിനെ ഉപയോഗിക്കണമെന്നും സര്‍ക്കാരിനറിയാം. ഇടുക്കിയില്‍ മാത്രമായി രാഷ്ട്രീയ ജീര്‍ണതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന തരത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കരുതെന്നും  പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തന്നത് കാര്യങ്ങള്‍ പഠിക്കാത്തവരാണെന്നും പിണറായി പറഞ്ഞു. അതേസമയം മൂന്നാറില്‍ ഭൂമി കയ്യേറിയയവരോട് ദയയുണ്ടാകില്ല. പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഗണിച്ച് ചില നിയമങ്ങളില്‍ ഭേദഗതി വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  മാധ്യമപ്രവര്‍ത്തകരുമായുള്ള യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍, അനുബന്ധപ്രശ്‌നങ്ങള്‍, പട്ടയവിതരണം തുടങ്ങിയവയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിക്കുന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍യോഗം ചേര്‍ന്നിരുന്നു. സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുടെ അഭിപ്രായം ആരായാനും പിന്തുണ തേടുന്നതിനും വേണ്ടിയായിരുന്നു യോഗം. പരിസ്ഥിതി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമായുള്ള യോഗമാണ് കഴിഞ്ഞത്. അതിന് ശേഷം മതമേലധ്യക്ഷന്‍മാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

രാവിലെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടപടികള്‍, നിയമപരമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ മുഖ്യമന്ത്രി വിശദീകരിച്ചു. റവന്യൂ മന്ത്രി, വനം വകുപ്പ് മന്ത്രി, ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിക്കുന്നത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com