ആര്‍. ബാലകൃഷ്ണപ്പിള്ള മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും

. ക്യാബിനറ്റ് പദവിയടക്കമുള്ള എല്ലാ ആനുകൂല്യങ്ങളോടെയുമായിരിക്കും ചെയര്‍മാന്‍സ്ഥാനം
ആര്‍. ബാലകൃഷ്ണപ്പിള്ള മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും
Updated on: 
1 min read

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപ്പിള്ളയെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കാന്‍ മന്ത്രിസഭ തീരുമാനമായി. ക്യാബിനറ്റ് പദവിയടക്കമുള്ള എല്ലാ ആനുകൂല്യങ്ങളോടെയുമായിരിക്കും ചെയര്‍മാന്‍സ്ഥാനം.
യുഡിഎഫില്‍നിന്നും വിട്ടുവന്ന് തെരഞ്ഞെടുപ്പില്‍ ഉപാധികളോടെ എല്‍ഡിഎഫിനെ സഹായിച്ച കേരളാ കോണ്‍ഗ്രസി(ബി)നെ ഇതുവരെ എല്‍ഡിഎഫ് പരിഗണിച്ചിരുന്നില്ല. എന്നാല്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെ ബാലകൃഷ്ണപ്പിള്ള മുന്നണിയ്ക്ക് പുറത്ത് തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍. ബാലകൃഷ്ണപ്പിള്ളയ്ക്ക് മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ക്യാബിനറ്റ് പദവിയും നല്‍കുന്നത്. നിലവില്‍ കേരള കോണ്‍ഗ്രസ് ബിയുടെ പ്രതിനിധിയായി മകന്‍ ബി. ഗണേഷ്‌കുമാര്‍ നിയമസഭയിലുണ്ട്. ഗണേഷ്‌കുമാറിന്റെ നിയമസഭാ സ്ഥാനാര്‍ത്ഥിത്വത്തില്‍ എല്‍ഡിഎഫ് സഹായമുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

K Muraleedharan Health Minister
V Abdurahiman
Malayali couple found dead in a flat in Gurugram
Mundamveli flat complex
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com