അഞ്ചേരി ബേബി വധക്കേസ്; എം.എം.മണി നേരിട്ട് ഹാജരാകണമെന്ന് കോടതി 

തുടര്‍ച്ചയായ മൂന്ന് തവണയും കേസില്‍ പ്രതികളായ എം.എം.മണി ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല
അഞ്ചേരി ബേബി വധക്കേസ്; എം.എം.മണി നേരിട്ട് ഹാജരാകണമെന്ന് കോടതി 

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം.മണി ജൂണ്‍ ഏഴിന് കോടതിയില്‍ ഹാജരാകണമെന്ന് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി. എം.എം.മണി ഉള്‍പ്പെടെ കേസിലെ നാല് പ്രതികളും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നത് ജൂണ്‍ ഏഴിലേക്ക് മാറ്റിയിരിക്കുന്നത്. 

യൂത്ത് കോണ്‍ഗ്രിന്റെ ഉടുമ്പന്‍ചോല ബ്ലോക്ക് സെക്രട്ടറിയും, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബി വധക്കേസില്‍ തുടര്‍ച്ചയായി
മൂന്ന് തവണയും കേസില്‍ പ്രതികളായ എം.എം.മണി ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. നിയമസഭ നടക്കുന്നതിനാലാണ് ഇന്ന് ഹാജരാകാന്‍ സാധിക്കാത്തത് എന്നാണ് എം.എം.മണി കോടതിയെ അറിയിച്ചത്. 

എന്നാല്‍ ജൂണ്‍ 7ന് കുറ്റപത്രം വായിക്കുന്ന സമയത്ത്‌ പ്രതികള്‍ നിര്‍ബന്ധമായും കോടതിയില്‍ ഹാജരാകാണമെന്ന് കോടതി നിര്‍ദേശിച്ചു. അനാരോഗ്യം കാരണം കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ കെ.കെ.ജയചന്ദ്രന്‍, പാമ്പുംപാറ കുട്ടന്‍, എ.കെ.ദാമോദരന്‍ എന്നിവര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com