കേരളത്തിലെ ഭക്ഷണക്രമം ഡല്‍ഹിയില്‍നിന്നോ നാഗ്പൂരില്‍നിന്നോ തീരുമാനിക്കേണ്ട: മുഖ്യമന്ത്രി

കേന്ദ്രവിജ്ഞാപനം മറികടക്കുന്നതിന് നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കും 
കേരളത്തിലെ ഭക്ഷണക്രമം ഡല്‍ഹിയില്‍നിന്നോ നാഗ്പൂരില്‍നിന്നോ തീരുമാനിക്കേണ്ട: മുഖ്യമന്ത്രി

ആലപ്പുഴ: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നയത്തിനോട് സംസ്ഥാനത്തിനുള്ള ശക്തമായ എതിര്‍പ്പ് വീണ്ടും രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിലെ ഭക്ഷണക്രമം ഡല്‍ഹിയില്‍നിന്നോ നാഗ്പൂരില്‍നിന്നോ തീരുമാനിക്കേണ്ട.ആരുവിചാരിച്ചാലും അത് മാറ്റാനാകില്ല. മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. 

കേന്ദ്രവിജ്ഞാപനം മറികടക്കുന്നതിന് നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി മന്ത്രി കെ രാജു തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. 

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതിന് പിന്നാലെ സംസ്ഥാനത്തിന്റെ നാനാഭാഗത്ത് നിന്നും കടുത്ത എതിര്‍പ്പാണ വരുന്നത്. സംസ്ഥാനത്തിന്റെ എതിര്‍പ്പും ആശങ്കകളും രേഖപ്പെടുത്തി മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മേജിക്ക് കത്തെഴുതിയിരുന്നു. ഇടത് സംഘടനകളും യൂത്ത് കോണ്‍്ഗ്രസും ബീഫ് ഫെസ്റ്റുകള്‍ നടത്തി ഇന്നലെ തന്നെ പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com