വിഴിഞ്ഞം കരാര്‍; ജ്യുഡീഷ്യല്‍ അന്വേഷണം പരിഗണനയിലെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ സംബന്ധിച്ച ആന്വേഷണം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി
വിഴിഞ്ഞം കരാര്‍; ജ്യുഡീഷ്യല്‍ അന്വേഷണം പരിഗണനയിലെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ സംബന്ധിച്ച ആന്വേഷണം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരം ഒരു നീക്കത്തിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ് സിഎജിയുടെ വിമര്‍ശനം അതീവ ഗൌരവമുള്ളതാണെന്ന് പറഞ്ഞ പിണറായി, സിഎജിയുടെ വിമര്‍ശനത്തെക്കുറിച്ച് സര്‍ക്കാര്‍ സമഗ്രമായ പരിശോധന നടത്തുമെന്ന് ആവര്‍ത്തിച്ചു. 

വിഴിഞ്ഞം തുറമുഖം  കഴിഞ്ഞ സര്‍ക്കാര്‍ ബാധ്യത ഈ സര്‍ക്കാരിന് മേല്‍ അടിച്ചേല്‍പിക്കുകയാണ്. അഭിപ്രായ വ്യത്യാസം ഏറെയുണ്ടെങ്കിലും ഈ പദ്ധതി നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയാണ് സര്‍ക്കാരിന് മുന്നിലുള്ളതെന്നും പിണറായി പറഞ്ഞു

വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു സിഎജി റിപ്പോര്‍ട്ട്. കൂടാതെ വിഴിഞ്ഞം കരാറിനെതിരെ സിഎജി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കരാര്‍ അദാനി ഗ്രൂപ്പിന് വന്‍ലാഭം കിട്ടുന്നതാണെന്നായിരുന്നു റിപ്പോര്‍ട്ട്. കരാറിലൂടെ അദാനിക്ക് 29,217 കോടിയുടെ അധികലാഭം ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ കാലാവധി പത്തുവര്‍ഷം കൂട്ടി നല്‍കിയത് നിയമവിരുദ്ധമാണ്. 30 വര്‍ഷമെന്ന കണ്‍സ്ട്രക്ഷന്‍ കാലാവധിയാണ് അട്ടിമറിച്ചത്. 20 വര്‍ഷം കൂടി അധികം നല്‍കാമെന്ന വ്യവസ്ഥ ചട്ടവിരുദ്ധമാണ്. ഓഹരിഘടനയിലെ മാറ്റം സര്‍ക്കാരിന് കനത്ത നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. കുളച്ചല്‍ പദ്ധതിയുമായി താരതമ്യം  ചെയ്യുമ്പോള്‍ നിര്‍മ്മാണ ചെലവ് കൂടുതലാണെന്നും സിഎജി കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com