വില്‍ക്കരുതെന്നും കൊല്ലരുതെന്നും പറഞ്ഞിട്ടില്ല, കേന്ദ്ര വിജ്ഞാപനത്തെ പിന്തുണച്ച് ഹൈക്കോടതി

കന്നുകാലികളെ വില്‍ക്കരുതെന്നും കൊല്ലരുതെന്നും വിജ്ഞാപനത്തില്‍ പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി
വില്‍ക്കരുതെന്നും കൊല്ലരുതെന്നും പറഞ്ഞിട്ടില്ല, കേന്ദ്ര വിജ്ഞാപനത്തെ പിന്തുണച്ച് ഹൈക്കോടതി

കൊച്ചി: കന്നുകാലി കശാപ്പ് നിയന്ത്രണത്തില്‍ കേന്ദ്ര വിജ്ഞാപനത്തെ അനുകൂലിച്ച് കേരള ഹൈക്കോടതി. കന്നുകാലികളെ വില്‍ക്കരുതെന്നും കൊല്ലരുതെന്നും വിജ്ഞാപനത്തില്‍ പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതി പരാമര്‍ശങ്ങളെതതുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായ സുനില്‍കുമാര്‍ ഹര്‍ജി പിന്‍വലിച്ചു.

കന്നുകാലികളെ അറുക്കാനായി ചന്തയില്‍ വില്‍ക്കരുതെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നതെന്ന് കോടതി പറഞ്ഞു. ചന്തയില്‍ വില്‍ക്കാനാവില്ലെങ്കില്‍ വഴിയരികില്‍ വിറ്റുകൂടേയെന്ന് കോടതി ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ നിരോധനമില്ല. പിന്നെ എങ്ങനെയാണ് നിരോധനത്തെ ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജി നിലനില്‍ക്കുക എന്നു കോടതി ചോദിച്ചു.

കേന്ദ്ര വിജ്ഞാപനത്തിന് എതിരായ പൊതുതാത്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ച്ത്. കേന്ദ്ര ഉത്തരവിനെ ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികള്‍ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു വരുന്നുണ്ട്.

കേ്ന്ദ്ര നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ നിരീക്ഷണമുണ്ടായിരിക്കുന്നത്. ഇതേ വിഷയത്തില്‍ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഇന്നലെ കേന്ദ്ര വിജ്ഞാപനം നാലാഴ്ചത്തേക്കു സ്റ്റേ ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com