ജോയ്‌സ് ജോര്‍ജ് എംപിയുടെ കൈവശമുള്ളത് സര്‍ക്കാര്‍ തരിശുഭൂമി;  പട്ടയം റദ്ദാക്കി

ഇടുക്കി കൊട്ടക്കാമ്പൂരില്‍ ഇടത് സ്വതന്ത്രനായ എം പിയായ ജോയ്‌സ് ജോര്‍ജ്ജും ബന്ധുക്കളും കൈവശം വെച്ചിരുന്ന 20 ഏക്കര്‍ ഭൂമി നഷ്ടമായി
ജോയ്‌സ് ജോര്‍ജ് എംപിയുടെ കൈവശമുള്ളത് സര്‍ക്കാര്‍ തരിശുഭൂമി;  പട്ടയം റദ്ദാക്കി

തിരുവനന്തപുരം: ഇടുക്കി കൊട്ടക്കാമ്പൂരില്‍ ഇടത് സ്വതന്ത്രനായ എം പി ജോയ്‌സ് ജോര്‍ജ്ജും ബന്ധുക്കളും കൈവശം വെച്ചിരുന്ന 20 ഏക്കര്‍ ഭൂമി നഷ്ടമായി. നിയമവിരുദ്ധമായാണ് ഭൂമി കൈവശപ്പെടുത്തിയത് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലാഭരണകൂടം ജോയ്‌സ് ജോര്‍ജ്ജിന്റെയും ബന്ധുക്കളുടെയും ഉടമസ്ഥാവകാശം റദ്ദാക്കി. ജോര്‍ജ്ജും ബന്ധുക്കളും അഞ്ചിടത്തായി നാല് ഏക്കര്‍ വീതം കൈവശം വെച്ചിരുന്ന 20 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍ റദ്ദാക്കിയത്. ഇത് സര്‍ക്കാരിന്റെ തരിശ് ഭൂമിയാണ് എന്ന് ചൂണ്ടികാണിച്ചായിരുന്നു നടപടി. കൊട്ടക്കാമ്പൂര്‍ വില്ലേജിന്റെ നഷ്ടപ്പെട്ട റീസര്‍വ്വേ ലാന്‍ഡ് രജിസ്റ്റര്‍ കണ്ടെത്തിയതാണ് വഴിത്തിരിവായത്. 

ജോയ്‌സിന്റെ പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്ത്  വീട്ടില്‍ ജോര്‍ജ്ജ് എട്ടുപേരുടെ കൈവശമായിരുന്ന ഭൂമി തന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇത് ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തു. വ്യാജരേഖകളിലുടെയാണ് ജോയ്‌സ് ജോര്‍ജ്ജ് എംപിയും കുടുംബാംഗങ്ങളും ഇത് കൈവശപ്പെടുത്തിയത്. 1971ന് മുന്‍പ് കൈവശമുളള ഭൂമിയാണെന്ന തെറ്റായ അവകാശവാദം ഉന്നയിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് ജോയ്‌സ് ജോര്‍ജ്ജ് എംപിക്കും ബന്ധുക്കള്‍ക്കും തിരിച്ചടിയായി തീരുമാനം വന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com