നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യരെ സാക്ഷിയാക്കില്ല; മഞ്ജുവിന്റെ എതിര്‍പ്പിനെ തുടര്‍ന്നെന്ന് സൂചന

മഞ്ജു അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് മഞ്ജുവിനെ സാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നതെന്നാണ് സൂചന
നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യരെ സാക്ഷിയാക്കില്ല; മഞ്ജുവിന്റെ എതിര്‍പ്പിനെ തുടര്‍ന്നെന്ന് സൂചന

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി മഞ്ജു വാര്യരെ കുറ്റപത്രത്തില്‍ സാക്ഷിയായി ഉള്‍പ്പെടുത്തിയേക്കില്ല. മഞ്ജുവിനെ സാക്ഷിയാക്കാമെന്ന് നിയമോപദേശമാണ് അന്വേഷണ സംഘത്തിന് ലഭിച്ചതെങ്കിലും മഞ്ജു ഇതില്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് മഞ്ജുവിനെ സാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നതെന്നാണ് സൂചന. 

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്ന ആവശ്യവും അന്വേഷണ സംഘം കോടതിയില്‍ ഉന്നയിക്കും. തുടരന്വേഷണ സാധ്യത നിലനിര്‍ത്തിക്കൊണ്ടുള്ള കുറ്റപത്രമാണ് ചൊവ്വാഴ്ച അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കുക. 

നടി ആക്രമിക്കപ്പെട്ട ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന് വാദിച്ചുകൊണ്ട് ദിലീപ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇത് വ്യാജമാണെന്നാണ് പൊലീസ് നിലപാട്. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതിന് ദിലീപിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ചികിത്സയ്ക്കായി ദിലീപ് ആശുപത്രിയില്‍ എത്തിയിരുന്നു എങ്കിലും അവിടെ ദിലീപിനെ അഡ്മിറ്റ് ചെയ്തിരുന്നില്ല എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com