84 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ദിലിപ് ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ ദിലീപ് അനുകൂലികള്‍ക്ക് നേരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. സെബാസ്റ്റ്യാനോസ് പുണ്യാളന്റെ വിലാപവും പൂഞ്ഞാര്‍ പുലിയുടെ ഗര്‍ജനവും വെറുതെയായില്ലെന്ന് ഫേസ്ബുക്ക് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
രാമലീലയുടെ സാമ്പത്തിക വിജയത്തിനു പിന്നാലെയാണ് കോടതി വിധിയുടെ ആശ്വാസം. ഇനിയങ്ങോട്ട് ജനപ്രിയനെ പിടിച്ചാല്‍ കിട്ടില്ല. ജനപ്രീതി കൂടിക്കൂടി മാനംമുട്ടും. ഒരു ആരാധകന്‍ ദി്‌ലീപിന് വേണ്ടി കൊല്ലം മലനട ക്ഷേത്രത്തിലെ ദുര്യോധനന് വഴിപാടു കഴിപ്പിച്ചെന്ന വാര്‍ത്തയേയും ജയശങ്കര്‍ പരിഹസിക്കുന്നു.
മുപ്പത്തിമുക്കോടി ഹിന്ദു ദേവീദേവന്മാരെ അപേക്ഷിച്ച് ദുര്യോധനനുളള മേന്മ എന്താണ്? പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാന്‍ ദുശ്ശാസനനു ക്വട്ടേഷന്‍ കൊടുത്തയാളാണ് ദുര്യോധനനെന്ന് ജയശങ്കര്‍ പരിഹസിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സെബാസ്റ്റ്യാനോസ് പുണ്യാളൻ്റെ വിലാപവും പൂഞ്ഞാർ പുലിയുടെ ഗർജനവും വെറുതെയായില്ല. ജനപ്രിയ നായകന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
രാമലീലയുടെ സാമ്പത്തിക വിജയത്തിനു പിന്നാലെയാണ് കോടതി വിധിയുടെ ആശ്വാസം. ഇനിയങ്ങോട്ട് ജനപ്രിയനെ പിടിച്ചാൽ കിട്ടില്ല. ജനപ്രീതി കൂടിക്കൂടി മാനംമുട്ടും.
ദിലീപിനു ജാമ്യം കിട്ടാൻ വേണ്ടി അമ്പലത്തിലും പളളിയിലും പ്രാർത്ഥിച്ചവർ അനേകരാണ്. നേർച്ച കാഴ്ചകൾ സമർപ്പിച്ചവരും കുറവല്ല.
പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ആരാധകൻ കൊല്ലം ജില്ലയിലെ മലനട ക്ഷേത്രത്തിൽ ദുര്യോധനന് വഴിപാടു കഴിപ്പിച്ചതായി ഏതാനും ദിവസം മുമ്പ് മാതൃഭൂമിയിൽ വാർത്ത കണ്ടിരുന്നു.
മുപ്പത്തിമുക്കോടി ഹിന്ദു ദേവീദേവന്മാരെ അപേക്ഷിച്ച് ദുര്യോധനനുളള മേന്മ എന്താണ്?
പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാൻ ദുശ്ശാസനനു ക്വട്ടേഷൻ കൊടുത്തയാളാണ് ദുര്യോധനൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates