ഹാദിയ വിഷയത്തില്‍ നടന്നത് ജുഡീഷ്യല്‍ അതിരുകടക്കലും വളച്ചൊടിക്കലും: പ്രകാശ് കാരാട്ട്

വിവാഹമടക്കം സ്വന്തം കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം ഹാദിയക്കാണെന്നാണ് സിപിഎം നിലപാട്
ഹാദിയ വിഷയത്തില്‍ നടന്നത് ജുഡീഷ്യല്‍ അതിരുകടക്കലും വളച്ചൊടിക്കലും: പ്രകാശ് കാരാട്ട്

തൃശൂര്‍: ഹിന്ദു മതത്തില്‍ നിന്ന് മതം മാറി ഇസ്‌ലാം മതം സ്വീകരിച്ച വൈക്കം സ്വദേശിനി ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത് പിതാവിനൊപ്പം അയച്ച ഹൈക്കോടതി തീരുമാനം ഞെട്ടിപ്പിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. വിവാഹമടക്കം സ്വന്തം കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം ഹാദിയക്കാണെന്നാണ് സിപിഎം നിലപാട് എന്ന് കാരാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. 

വിഷയത്തില്‍ ജുഡീഷ്യല്‍ അതിരുകടക്കലും വളച്ചൊടിക്കലുമാണ് നടന്നത്.സുപ്രീംകോടതിയും ആദ്യഘട്ടത്തില്‍ ശരിയായ രീതിയിലല്ല പ്രതികരിച്ചത്.എന്നാല്‍ വിഷയത്തില്‍ സുപ്രീം കോടതി പുനര്‍വിചിന്തനം നടത്തിയെന്നും കാരാട്ട് ചൂണ്ടിക്കാട്ടി. 

പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഹാദിയ 24 വയസുള്ള വ്യക്തിയാണ്, അവരുടെ ആഗ്രഹം എന്താണെന്ന് അവരോട് ചോദിക്കണമായിരുന്നു. 
അവര്‍ക്ക് ഇഷ്ടമുള്ളയിടത്തേക്ക് പോവാന്‍ അനുവദിക്കണമായിരുന്നു.അത് വിവാഹം ആണെങ്കിലും മറ്റെന്തിലേക്കാണെങ്കിലും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com