ഇതരമതസ്ഥനെ വിവാഹം കഴിച്ചതിന് മുസ്ലീം കുടുംബത്തിന് വിലക്ക്: എന്നിട്ടും വിവാഹത്തില്‍ പങ്കെടുത്തത് നിരവധിയാളുകള്‍

വിവാഹത്തില്‍ പങ്കെടുക്കരുതെന്നും കുടുംബത്തോട് സഹകരിക്കരുതെന്നും കാണിച്ച് മഹല്ല് കമ്മിറ്റി നോട്ടീസിറക്കിയിരുന്നു.
ഇതരമതസ്ഥനെ വിവാഹം കഴിച്ചതിന് മുസ്ലീം കുടുംബത്തിന് വിലക്ക്: എന്നിട്ടും വിവാഹത്തില്‍ പങ്കെടുത്തത് നിരവധിയാളുകള്‍

മലപ്പുറം: ഇതര മതത്തില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന് മുസ്ലീം കുടുംബത്തിനെ മഹല്ല് കമ്മറ്റിയില്‍ നിന്നും പുറത്താക്കി. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള കൊണ്ടിപ്പറമ്പ് മദാറുല്‍ ഇസ്‌ലാം സംഘമാണ് കുന്നുമ്മല്‍ യൂസഫിനേയും കുടുംബത്തേയും മഹല്ല് കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയത്.

യൂസഫിന്റെ മകള്‍ ജസീല നിലമ്പൂര്‍ സ്വദേശി ടിസോ ടോമിനെ മകള്‍ വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു നടപടി. വിവാഹത്തില്‍ പങ്കെടുക്കരുതെന്നും കുടുംബത്തോട് സഹകരിക്കരുതെന്നും കാണിച്ച് മഹല്ല് കമ്മിറ്റി നോട്ടീസിറക്കിയിരുന്നു. എന്നാല്‍ ഇരുകുടുംബങ്ങളുടേയും സമ്മതത്തോടുകൂടി നടന്ന വിവാഹത്തില്‍ നൂറു കണക്കിന് ആളുകളാണ് പങ്കെടുത്തത്. 

വേറെ മതവിഭാഗത്തില്‍പ്പെട്ട ടിസോ ടോമുമായി ജസീലയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചതോടെ കുന്നുമല്‍ യൂസഫിനെതിരെ മഹല്ല് കമ്മിറ്റി രംഗത്തുവരികയായിരുന്നു. വിവാഹത്തോട് സഹകരിക്കരുതെന്ന് മഹല്ല് കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും ഇരുകുടുംബങ്ങളുടേയും സമ്മതത്തോടുകൂടി നടന്ന വിവാഹത്തില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. ഈ നോട്ടീസും വിവാഹഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com