കണ്ണൂര്‍: നടന്‍ ശ്രീനിവാസന്റെ വീട്ടില്‍ കരിഓയിലൊഴിച്ചതിനെതിരെ നടനും എംഎല്‍എയുമായ മുകേഷ്. ഒരു കലാകാരനോടും ഇങ്ങനെ ചെയ്യരുതെന്നും കലാകാരന്‍ സമൂഹത്തിന് വേണ്ടി ജീവിക്കുന്നവനാണെന്നും മുകേഷ് പറഞ്ഞു.കണ്ണൂരില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മികച്ച റോളുകള്‍ ലഭിക്കുമെന്ന് പറഞ്ഞ് നിരവധി ക്രീമുകള്‍ വെളുക്കാനായി ഉപയോഗിച്ച ആളാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ കലാജീവിതത്തെ കരിഓയില്‍ ഒഴിച്ച് വികൃതമാക്കരുത്,മുകേഷ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയായിരുന്നു ശ്രീനിവാസന്റെ വീടിന് നേരെ കരിഓയില്‍പ്രയോഗം നടന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ