സിപിഎം സംഘടിപ്പിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കില്ല: കമല്‍ഹാസന്‍

രിപാടിയിലേക്ക് മുഖ്യമന്ത്രി ക്ഷണിച്ചിട്ടില്ലെന്നും ഒക്ടോബര്‍ വരെ റിയാലിറ്റി ഷോയുടെ തിരക്കിലാണെന്നും കമല്‍ഹാസന്‍
സിപിഎം സംഘടിപ്പിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കില്ല: കമല്‍ഹാസന്‍

ചെന്നൈ: കോഴിക്കോട് സിപിഎം സംഘടിപ്പിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് നടന്‍ കമല്‍ഹാസന്‍. പരിപാടിയിലേക്ക് മുഖ്യമന്ത്രി ക്ഷണിച്ചിട്ടില്ലെന്നും ഒക്ടോബര്‍ വരെ റിയാലിറ്റി ഷോയുടെ തിരക്കിലാണെന്നും പരിപാടിക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയച്ചു. 

കോഴിക്കോട് 16ാം തീയതി നടക്കുന്ന ദേശീയ ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ കമല്‍ഹാസന്‍ പങ്കെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പോകുകയാണ് എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. ഈ മാസം അവസാനതതോടെ പാര്‍ട്ടി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഔൗദ്യോഗിക അറിയിപ്പ് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് നവംബറില്‍ തമിഴ്‌നാട്ടില്‍ നടക്കാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലൂടെ സജീവമാകുക എന്നതായിരിക്കും പ്രാഥമിക ലക്ഷ്യമെന്നും റിപ്പോര്‍ട്ടുണ്ട്. 

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കമല്‍ഹാസന്‍ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നു. തന്റെ രാഷ്ട്രീയത്തിന്റെ നിറം കാവിയല്ലെന്ന് അന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു. കമല്‍ഹാസന്‍ ഇടതിനൊപ്പം നില്‍ക്കുമെന്നും കോഴിക്കോട് നടക്കാന്‍ പോകുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത് അതിന്റെ ആദ്യ പടിയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് കമല്‍ഹാസന്‍ വിശദീകരണവുമായി എത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com