കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th September 2017 08:56 AM |
Last Updated: 28th September 2017 06:36 PM | A+A A- |

കൊല്ലം ഏരൂരില്‍ നിന്നും കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കുളത്തുപ്പുഴയിലെ റബ്ബര്‍ എസ്റ്റേറ്റില്‍ ഷെഡ്ഡില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നിഗമനം.
ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇളയച്ഛനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു ശ്രീലക്ഷ്മിയേയും ഇളയച്ഛനേയും കാണാതാകുന്നത്.
ശ്രീലക്ഷ്മി സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ശ്രീലക്ഷ്മിയേയും കൂട്ടി ഇളയച്ഛന്‍ പോകുന്ന ദൃശ്യങ്ങള്‍ സ്‌കൂളിന് സമീപത്തുള്ള സിസിടിവി ക്യാമറയില്‍ നിന്നും ലഭിച്ചിരുന്നു.