ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്ന് വി.മുരളീധരന്‍; വേങ്ങരയില്‍ പ്രചാരണത്തിനിറങ്ങും

വേങ്ങര ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടെന്ന് ബിഡിജെഎസ് ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്ന് വി.മുരളീധരന്‍; വേങ്ങരയില്‍ പ്രചാരണത്തിനിറങ്ങും

മലപ്പുറം: ബിഡിജെഎസ് എന്‍ഡിഎ സഖ്യം ഉപേക്ഷിക്കില്ലെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് പ്രചാരണത്തിന് ഇറങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു. ബിഡിജെഎസ് എന്‍ഡിഎ വിടുമെന്ന് വാര്‍ത്തകള്‍ ശക്തമായി നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മുരളീധരന്റെ പ്രതികരണം. 

വേങ്ങര ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടെന്ന് ബിഡിജെഎസ് ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു.എന്‍ഡിഎയില്‍ ചേരുന്ന സമയത്ത് തങ്ങള്‍ക്ക് നല്‍കാമെന്നേറ്റിരുന്ന ബോര്‍ഡ്,കോര്‍പ്പറേഷന്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിനെതുടര്‍ന്നാണ് ബിഡിജെഎസ് ബിജെപിയുമായി ഇടഞ്ഞത്. 

എന്‍ഡിഎ വിടാനൊരുങ്ങുന്ന ബിഡിജെഎസിനെ സ്വീകരിക്കാന്‍ ഇരു മുന്നണികള്‍ക്കും ബുദ്ധിമിട്ടില്ലായെന്നാണ് നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ബിഡിജെഎസിനെ യുഡിഎഫിലെടുക്കുന്ന കാര്യം അടുത്ത യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ബിഡിജെഎസ് ഫാസിസ്റ്റ് കൂടാരത്തില്‍ നിന്ന് പുറത്തുവന്നാല്‍ സ്വീകരിക്കുന്ന കാര്യം ആലോചിക്കാമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും പറഞ്ഞിരുന്നു.

എന്നാല്‍ ബിഡിജെഎസിനെ എല്‍ഡിഎഫ് പാളയത്തിലെത്തിക്കാനാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി വെള്ളാപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരേണ്ടതില്ലെന്നും എല്‍ഡിഎഫാണ് പാര്‍ട്ടിക്ക് പറ്റിയ മുന്നണിയെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ബിഡിജെഎസിനെ എല്‍ഡിഎഫിലെടുക്കുന്നതില്‍ വിരോധമൊന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com