മാണിയോടുള്ള സമീപനത്തില്‍ അന്നും ഇന്നും മാറ്റമില്ല: ചെന്നിത്തല; രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് മണിക്കൂറുകള്‍ മതി

കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
മാണിയോടുള്ള സമീപനത്തില്‍ അന്നും ഇന്നും മാറ്റമില്ല: ചെന്നിത്തല; രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് മണിക്കൂറുകള്‍ മതി

കൊച്ചി: കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎം മാണിയെ യുഡിഎഫ് പറഞ്ഞുവിട്ടതല്ലെന്നും മാണിയുടെ നിലപാടാണ് മാറേണ്ടതെന്നും രമേശ് ചെന്നിത്തല ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. നാല്‍പ്പത് വര്‍ഷത്തില്‍ കൂടുതലായി ഉള്ള ബന്ധമാണ് യുഡിഎഫിന് മാണിയോടുള്ളത്.അന്നും ഇന്നും മാണിയോടുള്ള സമീപനത്തില്‍ ഒരു മാറ്റവുമില്ല. രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ മണിക്കൂറുകള്‍ മതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ആരും മുന്നണി വിട്ടു പോകില്ലെന്നും ജെഡിയു മുന്നണിയില്‍ത്തന്നെ തുടരുമെന്നും രമേശ് വ്യക്തമാക്കി. 

വേങ്ങര ഉപതെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫില്‍ മാറ്റങ്ങള്‍ ഉണ്ടാകും എന്നതിന്റെ സൂചനകളാണ് നേതാക്കള്‍ നല്‍കുന്നത്. മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്നും വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങണമെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞിരുന്നു. ബിഡിജെഎസിനെ മുന്നണിയിലെടുക്കുന്ന കാര്യവും യുഡിഎഫ് ചര്‍ച്ച ചെയ്യുന്നുണ്ട്. ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് യുഡിഎപ് തീരുമാനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com