സർക്കാരിന് തിരിച്ചടി; കണ്ണൂർ, കരുണ കോളേജുകളിലെ മുഴുവൻ വിദ്യാർത്ഥികളെയും പുറത്താക്കണമെന്ന് സുപ്രീം കോടതി

180 വിദ്യാർത്ഥികളുടെ പ്രവേശനം നിയമപരമാക്കാൻ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കി -  കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
സർക്കാരിന് തിരിച്ചടി; കണ്ണൂർ, കരുണ കോളേജുകളിലെ മുഴുവൻ വിദ്യാർത്ഥികളെയും പുറത്താക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കിയ മുഴുവൻ വിദ്യാർത്ഥികളെയും പുറത്താക്കണമെന്ന് സുപ്രീം കോടതി. 180 വിദ്യാർത്ഥികളുടെ പ്രവേശനം നിയമപരമാക്കാൻ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കി. ഓർഡിനൻസിന് പകരമായി നിയമസഭ പാസാക്കിയ ബിൽ നിയമവിരുദ്ധമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. 

കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കൽ കോളേജുകളിൽ 2016-17 കാലയളവിൽ മാനദണ്ഡങ്ങൾ മറികടന്നാണ് 180 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയതെന്ന് ജെയിംസ് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഈ വിദ്യാർത്ഥികളുടെ പ്രവേശനം നിയമപരമാക്കുന്നതിനാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്താണ് ഓർഡിനൻസെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. ഓർഡിനൻസിനെതിരെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഹർജി പരി​ഗണിച്ച ആദ്യദിവസം തന്നെ കോടതി സർക്കാരിനെതിരെ രൂക്ഷവിമർശനം  ഉയർത്തിയിരുന്നു. നിയമവിരുദ്ധമായ ഓർഡിനൻസ് റദ്ദാക്കുമെന്നായിരുന്നു സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഇത് നിലനിൽക്കെ കഴിഞ്ഞദിവസം സർക്കാർ ഇരു കൊളേജുകളിലെയും വിദ്യാർത്ഥികളുടെ പ്രവേശനം നിയമപരമാക്കുന്നതിന് നിയമസഭയിൽ ബിൽ കൊണ്ടുവന്നു. പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ ബിൽ പാസാക്കിയതിന് പിന്നാലെയാണ് ,സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

കോടതി ഉത്തരവ് മറികടക്കാനാണ് സർക്കാർ ബിൽകൊണ്ടുവന്നതെന്ന് കേസ് പരി​ഗണിച്ച രണ്ടം​ഗബഞ്ച് കുറ്റപ്പെടുത്തി. ​ഗവർണർക്ക് ഈ ബിൽ തിരിച്ചയാക്കുവന്നതേയുള്ളു.ഓർഡിനൻസ് ഇറക്കി കോടതി വിധി മറികടക്കാനാകില്ല. ഓർഡിനൻസ് അം​ഗീകരിച്ചാൽ മറ്റുസംസ്ഥാനങ്ങളും ഇതേ പാത പിന്തുടരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. 

മാനേജ്മെന്റുകൾക്കെതിരെ രൂക്ഷവിമർശനമാണ് കോടതി ഉയർത്തിയത്. മാനേജ്മെന്റുകൾ ഹാജരാക്കിയ രേഖകൾ മുഴുവൻ വ്യാജമാണ്. ഇത് കോടതി നേരിട്ടുകണ്ട് ബോധ്യപ്പെട്ടതാണെന്നും ബഞ്ച് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com