ബിജെപിയെ തോല്‍പ്പിക്കാന്‍ പാമ്പും കീരിയും ഒന്നായി: പ്രതിപക്ഷ ഐക്യശ്രമത്തെ പരിഹസിച്ച് അമിത് ഷാ

ബിജെപിക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിപക്ഷ ഐക്യത്തെ രൂക്ഷഭാഷയില്‍ പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.
ബിജെപിയെ തോല്‍പ്പിക്കാന്‍ പാമ്പും കീരിയും ഒന്നായി: പ്രതിപക്ഷ ഐക്യശ്രമത്തെ പരിഹസിച്ച് അമിത് ഷാ

മുംബൈ: ബിജെപിക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിപക്ഷ ഐക്യത്തെ രൂക്ഷഭാഷയില്‍ പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് വന്നിരിക്കുകയാണ്. വലിയൊരു വെള്ളപ്പൊക്കം വന്നപ്പോള്‍ പാമ്പും കീരിയും പൂച്ചയും പട്ടിയും ചീറ്റപ്പുലിയും സിംഹവും ഒക്കെ ഒരു വലിയ മരത്തില്‍ കയരി. പക്ഷേ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല, അമിത് ഷാ പറഞ്ഞു. ബിജെപിയുടെ 38മത് സ്ഥാപക ദിനത്തില്‍ മുംബൈയില്‍ നടന്ന ആഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമതി ഷാ. 

മോദി തരംഗത്തെ മറികടക്കാന്‍ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുള്ള പാര്‍ട്ടികള്‍ ഒന്നായിരിക്കുകയാണ് എന്ന് അമിത് ഷാ പരിഹസിച്ചു. 
മോദിയുടെ ഭരണത്തില്‍ ജനങ്ങള്‍ പൂര്‍ണതൃപ്തരാണെന്നും 2019ല്‍ വീണ്ടും തങ്ങള്‍ തന്നെ അധികാരത്തില്‍ വരുമെന്നും അമിത് ഷാ പറഞ്ഞു. 

2019ല്‍ നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതിന്റെ വാര്‍ത്തകള്‍ ഓരോദിവസവും പുറത്തുവരുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ശിവസേന അടക്കമുള്ള പാര്‍ട്ടികളോട് ചര്‍ച്ച നടത്തിക്കഴിഞ്ഞു. ചിരവൈരികളായ എസ്പിയും ബിഎസ്പിയും ഉത്തര്‍പ്രദേശില്‍ ഒരുമിച്ചു. എന്‍ഡിഎ വിട്ടുവന്ന ടിഡിപിയും ബിജെപി വിരുദ്ധ മുന്നണി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നുണ്ട്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും കോണ്‍ഗ്രസും സഖ്യനീക്കങ്ങള്‍ക്ക് സജീവമായി രംഗത്തുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com