മെഡിക്കല്‍ ബില്‍ പാസാക്കാന്‍ പാടില്ലായിരുന്നു; കോണ്‍ഗ്രസ് നിലപാട് തള്ളി എ.കെ ആന്റണി

കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ബില്‍ പാസാക്കിയ സര്‍ക്കാര്‍ നടപടിക്ക് കൂട്ടുനിന്ന കോണ്‍ഗ്രസ് നിലപാട് തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി
മെഡിക്കല്‍ ബില്‍ പാസാക്കാന്‍ പാടില്ലായിരുന്നു; കോണ്‍ഗ്രസ് നിലപാട് തള്ളി എ.കെ ആന്റണി


കൊച്ചി: കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ബില്‍ പാസാക്കിയ സര്‍ക്കാര്‍ നടപടിക്ക് കൂട്ടുനിന്ന കോണ്‍ഗ്രസ് നിലപാട് തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. നിയമസഭ മെഡിക്കല്‍ ബില്‍ പാസാക്കാന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തെ രാഷ്ട്രീയമായി കാണുന്നില്ല. 

സുപ്രീംകോടതി വിധിയില്‍ ആവേശം കൊള്ളുന്നില്ല. കാലാകാലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്വീകരിച്ച നിലപാടുകള്‍ കോടതി വിധികളിലൂടെയാണ് അട്ടിമറിക്കപ്പെട്ടിട്ടുള്ളതെന്നും ആന്റണി പറഞ്ഞു. ഓര്‍ഡിനന്‍സ് ബില്ലാക്കിയത് ദുഃഖകരമാണ്. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷവും സര്‍ക്കാരിനെ അനുകൂലിച്ചിരുന്നു.വി.ടി ബല്‍റാം എംഎല്‍എ മാത്രമാണ് ബില്ലിനെതിരെ സംസാരിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് അധ്യക്ഷന്‍ എം.എം ഹസ്സനും ബില്ലിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതിയാണ് ബില്ലിനെ പിന്തുണച്ചത് എന്നായിരുന്നു വിശദീകരരണം. വി.എം സുധീരനും ബെന്നി ബഹനാനും ഇതിനെതിരെ പ്രത്യക്ഷ വിമര്‍ശനവുമയായി രംഗത്ത് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com