സര്‍ക്കാരിന്റെ ദുരുദ്ദേശം നേതാക്കള്‍ക്ക് മനസ്സിലായില്ല ; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഡീന്‍ കുര്യാക്കോസ്

സര്‍ക്കാരിന്റെ ദുരുദ്ദേശം നേതാക്കള്‍ക്ക് മനസ്സിലായില്ല ; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഡീന്‍ കുര്യാക്കോസ്

പ്രതിപക്ഷത്തിന് നിയമസഭയില്‍ ജാഗ്രതക്കുറവ് സംഭവിച്ചു. വിവാദ ബില്ലില്‍ ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടില്ലെന്ന് ഉറപ്പാണെന്നും ഡീന്‍ കുര്യാക്കോസ്


തിരുവനന്തപുരം : കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്ലിനെ അനുകൂലിച്ച കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. സര്‍ക്കാരിന്റെ ദുരുദ്ദേശം നേതാക്കള്‍ക്ക് മനസ്സിലായില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. പ്രതിപക്ഷത്തിന് നിയമസഭയില്‍ ജാഗ്രതക്കുറവ് സംഭവിച്ചു. വിവാദ ബില്ലില്‍ ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടില്ലെന്ന് ഉറപ്പാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. 

വിവാദ മെഡിക്കല്‍ ബില്ലിനോട് നേരത്തെയും ഡീന്‍ കുര്യാക്കോസ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ ചട്ടം ലംഘിച്ച് മുന്‍വര്‍ഷം നടത്തിയ എംബിബിഎസ് പ്രവേശനം സാധൂകരിക്കുന്ന ബില്‍ നിയമസഭ പാസ്സാക്കിയത് ശരിയായില്ല. വിദ്യാഭ്യാസ കച്ചവടക്കാരുടെ താല്‍പ്പര്യത്തിനാണ് ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചത്. വിദ്യാര്‍ത്ഥികളുടെ ഭാവി പറഞ്ഞ് സീറ്റ് കച്ചവടത്തിന് ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നെന്നും ഡീന്‍ കുര്യാക്കോസ് ആരോപിച്ചിരുന്നു. 

നിര്‍ദിഷ്ട ബില്ലിനെതിരെ വിടി ബല്‍റാം എംഎല്‍എ, മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി, കെപിസിസി അംഗം ബെന്നി ബെഹനാന്‍ തുടങ്ങിയവരും രംഗത്ത് വന്നിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com