കൊച്ചി മെട്രോ സർവീസിന് നിയന്ത്രണം ; ഇന്ന് ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രം

കൊച്ചി മെട്രോ സർവീസിന് നിയന്ത്രണം ; ഇന്ന് ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രം

കലൂരില്‍ മെട്രോ പാതയ്ക്ക് സമീപം കെട്ടിടം തകര്‍ന്നുവീണ സാഹചര്യത്തിലാണ് മെട്രോ സർവീസിൽ നിയന്ത്രണം ഏർപ്പെടുത്തിയത്
Published on

കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് ഇന്ന് ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമേയുണ്ടാകൂവെന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചു.  കലൂരില്‍ മെട്രോ പാതയ്ക്ക് സമീപം കെട്ടിടം തകര്‍ന്നുവീണ സാഹചര്യത്തിലാണ് മെട്രോ സർവീസിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. എറണാകുളത്ത് കലൂര്‍ മെട്രോ റെയില്‍വേ സ്റ്റേഷനടുത്ത് പണിതുകൊണ്ടിരുന്ന കെട്ടിടമാണ് രാത്രി ഇടിഞ്ഞുതാണത്. മെട്രോ റെയില്‍പ്പാത പോകുന്ന പാലത്തിന്റെ തൊട്ടടുത്താണിത്. 

രണ്ടാംനില വരെ പണിഞ്ഞ 'പോത്തീസി'ന്റെ കെട്ടിടമാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് ഗര്‍ത്തത്തിലേക്കു പതിച്ചത്. മൂന്നാമത്തെ നില പണിതുകൊണ്ടിരിക്കുകയായിരുന്നു. മെട്രോയുടെ തൂണുകള്‍ കടന്നുപോകുന്ന ഭാഗത്ത് റോഡിനോടു ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസം വിശദമായ പരിശോധനകള്‍ക്കു ശേഷമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂവെന്ന് കെഎംആർഎൽ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com