ഹര്‍ത്താലിന് മന്ത്രിമാര്‍ സാമുദായിക നിറം നല്‍കാന്‍ ശ്രമിച്ചു: പികെ കുഞ്ഞാലിക്കുട്ടി

താനൂരില്‍ മുസ്ലിംകളുടേതടക്കം 18 കടകള്‍ ആക്രമിക്കപ്പെട്ടിട്ടും മന്ത്രിമാരുള്‍പ്പെടെ ഇത് കണ്ടില്ല.
ഹര്‍ത്താലിന് മന്ത്രിമാര്‍ സാമുദായിക നിറം നല്‍കാന്‍ ശ്രമിച്ചു: പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ആഹ്വാനത്തിലൂടെയുണ്ടായ ഹര്‍ത്താലിന് മന്ത്രിമാര്‍ സാമുദായിക നിറം നല്‍കാന്‍ ശ്രമിച്ചതായി പികെ കുഞ്ഞാലിക്കുട്ടി എംപി. താനൂരില്‍ തകര്‍ക്കപ്പെട്ട രണ്ട് കടകള്‍ ഒരു മത വിഭാഗത്തിന്റേതായിരുന്നു. അവിടെ മാത്രം കേന്ദ്രീകരിച്ച് മന്ത്രിമാര്‍ സംഭവത്തിന് സാമുദായിക നിറം നല്‍കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. 

താനൂരില്‍ മുസ്ലിംകളുടേതടക്കം 18 കടകള്‍ ആക്രമിക്കപ്പെട്ടിട്ടും മന്ത്രിമാരുള്‍പ്പെടെ ഇത് കണ്ടില്ല. സംഘ് പരിവാര്‍ ഉദ്ദേശിച്ചതും ഇത് സാമുദായികമായി പ്രചരിപ്പിച്ച ഇടതുപക്ഷവും ചെയ്തത് ഒന്നാണ്. ഹര്‍ത്താല്‍ ആഹ്വാനം കലാപമുണ്ടാക്കാനായിരുന്നു. ഹര്‍ത്താല്‍ സംബന്ധിച്ച ഒരു കാര്യവും സര്‍ക്കാരും രഹസ്യാന്വേഷണ വിഭാഗവും അറിഞ്ഞില്ല. 

ഹര്‍ത്താലിന് പിന്നില്‍ ആര്‍എസ്എസ് അനുഭാവികള്‍ ആണെന്നത് ഗൗരവമായ വിഷയമാണ്. സംഘപരിവാറിന്റെ ഹര്‍ത്താല്‍ പരാജയപ്പെടുത്തിയത് മുസ്ലിം ലീഗാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം വെച്ചവര്‍ക്കെതിരെ കേസ്സെടുക്കുന്നത് ശരിയല്ല. ഹര്‍ത്താലില്‍ പങ്കെടുത്തെന്ന പേരില്‍ നിരപരാധികളെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com