ലിഗയുടെ മരണം കൊലപാതകം തന്നെ; മരിച്ചത് ബലപ്രയോഗത്തിനിടെ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി

ലിഗയെ കൊലപ്പെടുത്തിയത് ബലപ്രയോഗത്തിലൂടെയെന്ന് ഫോറന്‍സിക് വിഭാഗം - പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറി 
ലിഗയുടെ മരണം കൊലപാതകം തന്നെ; മരിച്ചത് ബലപ്രയോഗത്തിനിടെ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി

തിരുവനന്തപുരം: വിദേശ വനിത ലിഗയുട പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. പോസ്റ്റ്‌മോര്‍ട്ടം നടന്ന് ഒരാഴ്ചയക്ക് ശേഷമാണ് റിപ്പോര്‍ട്ട് കൈമാറുന്നത്. ലിഗയെ കൊലപ്പെടുത്തിയതെന്നാണ് ഫോറന്‍സിക്ക് സംഘത്തിന്റെ നിഗമനം. ബലപ്രയോഗത്തിനിടെയാണ് ലിഗ മരിച്ചതെന്നാണ് ഫോറന്‍സിക് വിഭാഗം പറയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

ലിഗയുടെ കഴുത്ത് ഞെരിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തി. ലിഗയുടെ ഇടുപ്പെല്ലിന് പരിക്കേറ്റിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബലമായി പിടിച്ചുതള്ളിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ അറിയിച്ചു. ലിഗയുടേത് തൂങ്ങിമരണമല്ലെന്ന നിഗമനത്തിലാണ് ഫൊറന്‍സിക് അധികൃതര്‍. 

ലിഗയെ കണ്ടല്‍ക്കാട്ടിനകത്തേക്ക് കൊണ്ടുവന്ന് ബല പ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമം നടത്തിയിട്ടുണ്ടാകും. ഇത് ചെറുത്തപ്പോഴാകും കഴുത്തുഞെരിച്ച് നിശബ്ദയാക്കാന്‍ ശ്രമിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. അതിനിടെ ലിഗയുടെ മൃതദേഹം കിടന്നിരുന്ന കണ്ടല്‍ക്കാട്ടില്‍ ഐജി മനോജ് എബ്രാഹം പരിശോധന നടത്തുകയാണ്. കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന വള്ളിയില്‍ നിന്നും പൊലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com