

തിരുവനന്തപുരം:സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ചൊവ്വാഴ‌്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ‌്ഭവനിലെ ലളിതമായ ചടങ്ങിൽ രാവിലെ പത്തിന‌് ഗവർണർ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും.
ഇ പിയെ ഉൾപ്പെടുത്തി സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കാനുള്ള സിപിഎം നിർദേശത്തിന‌് എൽഡിഎഫ‌് സംസ്ഥാനകമ്മിറ്റി യോഗം അംഗീകാരം നൽകിയതായി കൺവീനർ എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates