പ്രളയദുരിതം; കേരളത്തിന് കൂടുതല്‍ കേന്ദ്ര സഹായം; 60 ടണ്‍ അവശ്യ മരുന്നുകളും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘങ്ങളും നാളെ എത്തും 

പ്രളയദുരിതം; കേരളത്തിന് കൂടുതല്‍ കേന്ദ്ര സഹായം; 60 ടണ്‍ അവശ്യ മരുന്നുകളും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘങ്ങളും നാളെ എത്തും 
പ്രളയദുരിതം; കേരളത്തിന് കൂടുതല്‍ കേന്ദ്ര സഹായം; 60 ടണ്‍ അവശ്യ മരുന്നുകളും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘങ്ങളും നാളെ എത്തും 

ന്യൂഡല്‍ഹി: മഹാ പ്രളയത്തിന്റെ ദുരിതത്തില്‍ പെട്ട കേരളത്തിന് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ഭക്ഷണം, വെള്ളം, മരുന്ന്, എന്നിവ കേരളത്തിന് ഉറപ്പാക്കാന്‍ ക്യാബിനറ്റ് സെക്രട്ടറി വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യവകുപ്പ് 50000 മെട്രിക് ടണ്‍ അരിയും ഗോതമ്പും നല്‍കും. ഇതുകൂടാതെ 100 മെട്രിക് ടണ്‍ പയര്‍വര്‍ഗ്ഗം നാളെ എത്തിക്കും.12,000 ലിറ്റര്‍ മണ്ണെണ്ണ പെട്രോളിയം മന്ത്രാലയം നല്‍കും. ആരോഗ്യമന്ത്രാലയം 60 ടണ്‍ മരുന്ന് കയറ്റി അയക്കും. സ്ഥിതി സാധാരണ നിലയിലാകും വരെ സേനകള്‍ കേരളത്തില്‍ തുടരും.

കേന്ദ്ര ആരോഗ്യ മന്ത്രാലയം 60 ടണ്‍ അവശ്യ മരുന്നുകള്‍ നാളെ എത്തിക്കും. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന ആറ് സംഘങ്ങളും നാളെ കേരളത്തിലേക്കെത്തും. എയര്‍ ഇന്ത്യ ദുരിതാശ്വാസ സാമഗ്രികള്‍ സൗജന്യമായി എത്തിക്കും. കുടിവെള്ളവുമായി ട്രെയിനും വ്യോമസേന കപ്പലും നാളെയെത്തും. റെയില്‍വേ ബ്ലാങ്കറ്റുകളും ബെഡ് ഷീറ്റുകളും എത്തിക്കും. 100 മെട്രിക്ക് ടണ്‍ ധാന്യങ്ങള്‍ നാളെ വ്യോമ മാര്‍ഗം എത്തും. കൂടുതല്‍ ധാന്യങ്ങള്‍ ട്രെയിന്‍ മാര്‍ഗം എത്തിക്കാനും തീരുമാനമായിട്ടുണ്ട്.  നേരത്തെ കേരളത്തിലെ പ്രളയദുരിത പ്രദേശങ്ങള്‍ സന്ദര്‍ശനിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടിയുടെ കേന്ദ്ര സഹായം പ്രഖ്യാപിച്ചിരുന്നു.

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കേരളത്തിലെ സ്ഥിതി വിലയിരുത്താന്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് ദുരിതാശ്വാസത്തിന് മുന്‍ഗണന നല്‍കണമെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com