ഉത്രാട നാളില്‍ ഇരിങ്ങാലക്കുടയില്‍ വിറ്റത് 1.21 കോടിയുടെ മദ്യം, ഒറ്റ ദിനം ഇത്രയധികം വി്ല്‍പ്പന സംസ്ഥാനത്ത് ആദ്യം

ഉത്രാട നാളില്‍ ഇരിങ്ങാലക്കുടയില്‍ വിറ്റത് 1.21 കോടിയുടെ മദ്യം, ഒറ്റ ദിനം ഇത്രയധികം വി്ല്‍പ്പന സംസ്ഥാനത്ത് ആദ്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: പ്രളയ ദുരിതത്തിലും ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന. ഇരിങ്ങാലക്കുട ബിവറേജ് വില്‍പ്പനശാലയാണ് ഉത്രാട നാളില്‍ റെക്കോഡ് മദ്യം വിറ്റത്.

ഉത്രാട ദിനത്തില്‍ മാത്രം ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റില്‍നിന്നു വിറ്റത് 1.21 കോടി രൂപയുടെ മദ്യമാണ്. ഇത് സംസ്ഥാനത്തു തന്നെ റെക്കോഡാണെന്നാണ് ബിവറേജ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു വില്‍പ്പന ശാലയില്‍ ഒറ്റ ദിവസം ഇത്രയധികം മദ്യം വില്‍ക്കുന്നത് ആദ്യമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക കണക്കുകള്‍ലഭ്യമായിട്ടില്ല.

ഉത്രാടത്തിന്റെ തലേ ദിവസവും ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റില്‍ വന്‍ വില്‍്പ്പന നടന്നിരുന്നു. 80 ലക്ഷം രൂപയുടെ മദ്യമാണ് അന്നു വിറ്റുപോയത്.

തിരുവോണ നാളില്‍ അവധിയായതിനാലാണ് ഉത്രാടത്തിന് വന്‍ വില്‍പ്പന വന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. തിരുവോണത്തിന് ഇത്തവണ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയായിരുന്നു. ആദ്യമായാണ് തിരുവോണ നാളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ അവധി പ്രഖ്യാപിക്കുന്നത്.

വെളളപ്പൊക്കം മൂലം സമീപത്തെ മദ്യശാലകള്‍ അടച്ചിടേണ്ടിവന്നതും ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റില്‍ വില്‍പ്പന കൂടാന്‍ ഇടയാക്കിയെന്ന് ജീവനക്കാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com