ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വിദേശ സഹായം തേടുന്നത് അഭിമാനകരമല്ല; ഡാം മാനേജ്മെന്റിൽ വലിയ പാളിച്ച പറ്റിയെന്നും ഇ ശ്രീധരൻ 

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇന്ത്യ വിദേശ സഹായം തേടുന്നത് അഭിമാനകരമല്ലെന്ന് ഡിഎംആർസി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരൻ
ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വിദേശ സഹായം തേടുന്നത് അഭിമാനകരമല്ല; ഡാം മാനേജ്മെന്റിൽ വലിയ പാളിച്ച പറ്റിയെന്നും ഇ ശ്രീധരൻ 

മലപ്പുറം: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇന്ത്യ വിദേശ സഹായം തേടുന്നത് അഭിമാനകരമല്ലെന്ന് ഡിഎംആർസി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരൻ.  പന്ത്രണ്ട് ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യയെന്നും നമ്മുക്ക് വിദേശ സഹായം ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നവകേരള നിർമിതിക്ക് പൂർണ അധികാരമുള്ള സമിതി സർക്കാർ രൂപീകരിക്കണം. സമിതി രൂപീകരിച്ചാൽ എട്ട് വർഷംകൊണ്ട് പുതിയ കേരളം പുടുത്തുയർത്താൻ കഴിയും. സർക്കാർ ആവശ്യപ്പെട്ടാൽ വേണ്ട ഉപദേശങ്ങൾ നൽകാൻ താൻ തയാറാണെന്നും ഇ.ശ്രീധരൻ കൂട്ടിച്ചേർത്തു.

കേരളത്തെ മുക്കിയ പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയാണെന്ന്  ശ്രീധരൻ ആരോപിച്ചു. ഡാം മാനേജ്മെന്‍റിലും കേരളത്തിന് വലിയ പാളിച്ച പറ്റി. ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു. മഴ കനത്തിട്ടും ഇത്രയും വെള്ളം സംഭരിച്ചു നിർത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com